ചെമ്പതാക ഉയർന്നു
സിപിഐ എം കണ്ണൂർ ഏരിയാ സമ്മേളനത്തിന് ചെങ്കൊടി ഉയർന്നു. പൊതുസമ്മേളന നഗരിയായ ‘കല്ലേൻ പവിത്രൻ നഗറിൽ’(ചാൽബീച്ച്) സംഘാടകസമിതി ചെയർമാൻ കെ ഗിരീഷ്‌കുമാർ പതാക ഉയർത്തി. എ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. പൊതുസമ്മേളന നഗരിയിലേക്കുള്ള കൊടിമരം ഒ ടി വിനീഷ് സ്മൃതി മണ്ഡപത്തിൽ ജാഥാലീഡർ പി രമേശ്ബാബുവിന് അരക്കൻ ബാലൻ കൈമാറി. പയ്യാമ്പലത്ത് മുതിർന്ന നേതാവ് കെ പി സഹദേവൻ ജാഥാ ലീഡർ പോത്തോടി സജീവന് പതാക കൈമാറി. ഇരുജാഥകളും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം സമ്മേളന നഗരിയിലെത്തി. കൊടിമരം എ സുരേന്ദ്രനും പതാക കെ വി ഉഷയും ഏറ്റുവാങ്ങി. ആവേശമായി അനുബന്ധ പരിപാടികള്‍ സിപിഐ എം കണ്ണൂർ ഏരിയാ സമ്മേളനത്തിന്റെ വരവറിയിച്ച് ഏരിയയിലെ വിവിധ ലോക്കലുകളിൽ നടന്ന അനുബന്ധപരിപാടികൾ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. അഴീക്കോട് ചാൽ ബീച്ചിൽ സംഘടിപ്പിച്ച മെഗാ തിരുവാതിര സഞ്ചാരികൾക്ക് നയനമനോഹര കാഴ്ചയായി. ഒപ്പം വനിതാ സംഗമവും നടന്നു. മെഗാ തിരുവാതിരയിൽ ഏരിയയിലെ 200 ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ അണിനിരന്നു. പുതിയതെരുവിൽ യുവജന – വിദ്യാർഥി സംഗമംനടത്തി. ‘മതേതരത്വവും കേരളവും’ വിഷയത്തിൽ വളപട്ടണത്ത് പ്രഭാഷണവും ‘മതനിരപേക്ഷതയും ആധുനിക മാധ്യമങ്ങളും’ വിഷയത്തിൽ മൂന്നുനിരത്തിൽ സെമിനാറും സംഘടിപ്പിച്ചു. കടപ്പുറം ചാലിൽ വയോജന സംഗമവും ചാൽബീച്ചിൽ കുട്ടികളുടെ പട്ടം പറത്തലും വൻകുളത്തുവയലിൽ കർഷകകൂട്ടായ്മയും പുതിയെതരു മണ്ഡപത്തിന് സമീപം കർഷകത്തൊഴിലാളി കൂട്ടായ്മയും നടത്തി. പരിപാടികളിൽ പൊതുജനങ്ങളുടെയും വർഗ–- ബഹുജന സംഘടനകളുടെയും വൻപങ്കാളിത്തം ഉണ്ടായി. Read on deshabhimani.com