ബാലസംഘം കുട്ടികളുടെ കാർണിവൽ ഒരുക്കും
കൊല്ലം ബാലസംഘം 86–-ാം വാർഷികത്തിന്റെ ഭാഗമായി ‘അതിരുകളില്ലാത്ത ലോകം ആഹ്ലാദകരമായ ബാല്യം’ മുദ്രാവാക്യം ഉയർത്തി ജില്ലയിൽ 160 കേന്ദ്രങ്ങളിൽ കുട്ടികളുടെ കാർണിവൽ സംഘടിപ്പിക്കാൻ അക്കാദമി കമ്മിറ്റി കൺവൻഷൻ തീരുമാനിച്ചു. അധ്യാപകർ, ഹരിതകർമസേന അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, കായിക–-കലാ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. കൺവൻഷൻ ജില്ലാ സെക്രട്ടറി അതുൽ രവി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ആർച്ച അധ്യക്ഷയായി. വില്ലേജ് അടിസ്ഥാനത്തിൽ 20, 21, 22, 23 തീയതികളായി യൂണിറ്റുകളിൽ സംഘാടകസമിതി ചേരും. ചരിത്രം, ശാസ്ത്രം, കല–-കായികം എന്നീ മേഖലകളിൽ ഊന്നൽ നൽകിയാണ് കാർണിവൽ ഒരുക്കുക. എം ശിവശങ്കരപ്പിള്ള, ഇമ, കറവൂർ എൽ വർഗീസ്, തൊടിയൂർ രാധാകൃഷ്ണൻ, ബാസിൽ, മധു, ശിഖ സത്യൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com