പരിമിതികൾ മറന്നു; വിജയതാളം മുഴക്കി വിദ്യാർഥികൾ

ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ എരിമയൂർ ബഡ്സ് സ്കൂൾ ടീം


പാലക്കാട്‌ പരിമിതികളെല്ലാം നിമിഷനേരത്തേക്ക്‌ മറന്ന്‌ പ്രൊഫഷണൽ കലാകാരന്മാരെപ്പോലെ ബാൻഡ്‌ മേളത്തിൽ വേദിയെ ആവേശത്തിലാക്കി എരിമയൂർ പഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷൻ കേന്ദ്രത്തിലെ വിദ്യാർഥികൾ. ആർ അഖില, എസ്‌ വിസ്മയ, സി ദിലീപ്, എസ്‌ ദൃശ്യ, എൻ ഫാത്തിമ, കെ ജൻസിറ, എച്ച്‌ ഹർഷ, എസ്‌ ആദർശ്, എം മനോജ്‌കുമാർ, എ അനിത, കെ രേഷ്മ എന്നിവരാണ്‌ ബാൻഡ്‌ സംഘത്തിലെ നായകർ. ജില്ലാ ബഡ്സ് കലോത്സവത്തിൽ ആദ്യമായാണ്‌ ബാൻഡ്‌ മേളം മത്സര ഇനമായി ഉൾപ്പെടുത്തിയത്‌.  വിദ്യാർഥികൾ പുറത്തിറങ്ങിയപ്പോൾ അച്ഛനമ്മമാരും അധ്യാപകരും അവരുടെ കവിളുകളിൽ മുത്തംകൊണ്ട്‌ മൂടി. അധ്യാപിക കെ സജനിയാണ്‌ ബാൻഡ്‌ പരിശീലനമെന്ന ആശയത്തിനുപിന്നിൽ. ജില്ലാ കുടുംബശ്രീ മിഷൻ അനുവദിച്ച ഫണ്ട് ഉപയോഗിച്ച്‌ പഞ്ചായത്ത്‌ ഉപകരണങ്ങൾ വാങ്ങി നൽകി. കൊടുവായൂർ ജിബിഎൽപി സ്കൂളിലെ അധ്യാപകരായ ഷീൻ ചന്ദ്രൻ, ടി എൻ ഹരി എന്നിവരാണ് പരിശീലകർ.   Read on deshabhimani.com

Related News