തൃശൂരില്‍ വസ്‌ത്ര 
 വിൽപ്പനശാലയിൽ തീപിടിത്തം

തൃശൂർ ശക്തൻ നഗറിൽ സൂര്യ സിൽക്സിൽ എസി കത്തി പുകപടർന്നപ്പോൾ 
ജീവനക്കാരേയും ഉപഭോക്താക്കളേയും കടയുടെ പുറത്തേക്കിറക്കിയപ്പോൾ


 തൃശൂർ  നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ശക്തൻ നഗറിലെ സൂര്യ സിൽക്‌സിന്റെ മൂന്നാം നിലയിലെ എസി യൂണിറ്റിനാണ് തീപിടിച്ചത്. ഞായർ പകൽ 12ഓടെയായിരുന്നു സംഭവം. നൂറിലധികം ജീവനക്കാരും നിരവധി ഉപഭോക്താകളുമുള്ള സമയത്തായിരുന്നു അപകടം. തീപിടിത്തത്തിൽ എസി യൂണിറ്റും വയറിങ്ങും ഉൾപ്പെടെ കത്തി നശിച്ചു. ജീവനക്കാരും ഉപഭോക്താകളും സ്ഥാപനത്തിൽ നിന്ന്‌ പുറത്തേക്ക്  ഇറങ്ങിയോടിയതിനാൽ ആളപായമില്ല.  ഷോർട്ട്‌ സർക്യൂട്ടാണ്‌ അപകട കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. ഡ്രിപ്പായത്‌ മൂലം എസി ഓഫായിരുന്നു. എസി യൂണിറ്റ് പ്രവർത്തിപ്പിച്ചതോടെ വലിയ രീതിയിൽ പുക ഉയരുകയും തീപിടിക്കുകയായിരുന്നു. ജനറേറ്റർ അടക്കമുള്ള സ്ഥാപിക്കാനായി നിർമിച്ച പ്രത്യേക മുറിയോട്‌ ചേർന്നാണ്‌ തീപിടിത്തമുണ്ടായത്‌. ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിലൂടെ വസ്ത്രങ്ങളിലേക്ക് തീ പടരാതെ നോക്കിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ്‌ തീ നിയന്ത്രണ വിധേയമാക്കിയത്‌. തീ അണച്ചിട്ടും ഒരു മണിക്കൂറോളം സ്ഥാപനത്തിന്റെ മൂന്നുനിലകളിലും കാർ പാർക്കിലും പുക നിറഞ്ഞതിനെത്തുടര്‍ന്ന് ഫയർഫോഴ്സ് ബ്ലോവർ ഉപയോഗിച്ച് പുറത്തേക്ക് വലിച്ച് കളഞ്ഞു. Read on deshabhimani.com

Related News