മൂന്നാറിൽ മണ്ണിടിച്ചിൽ



 മൂന്നാർ  കനത്ത മഴയിൽ മൂന്നാറിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മൂന്നാർ ടൗണിലെ വിനായക ക്ഷേത്രത്തിന്‌ സമീപം മണ്ണിടിഞ്ഞുവീണു, ആളപായമില്ല. തിങ്കൾ രാത്രി പത്തോടെയാണ് സംഭവം. മൂന്നാർ കോളനിയിലേക്കുള്ള റോഡിലേക്ക്‌ മണ്ണിടിഞ്ഞ്‌ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. മൂന്നാർ ആർഒ ജങ്ഷനിൽ മണ്ണിടിച്ചിലിൽ ഒരു കട ഭാഗീകമായി തകർന്നു. രണ്ടാഴ്ചയായി കടകൾ തുറന്നു പ്രവർത്തിക്കാതിരുന്നതിനാൽ അപകടം ഒഴിവായി. ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. പൊലീസ് സ്‌റ്റേഷൻ,മൂന്നാർ ടോപ് സ്റ്റേഷൻ റോഡിൽ റോസ്ഗാർഡൻ, മാട്ടുപ്പെട്ടി ടോപ്ഡിവിഷനിൽ തൊഴിലാളി ലയത്തിന്‌ മുമ്പിലും മണ്ണിടിച്ചിലുണ്ടായി.  Read on deshabhimani.com

Related News