പുതുക്കാട് മണ്ഡലത്തില്‍
മഴയില്‍ നാശം

മറ്റത്തൂർ പഞ്ചായത്തിലെ വെള്ളത്തിൽ മുങ്ങിയ കിഴക്കേ കോടാലി പടശേഖരം


പുതുക്കാട് കനത്ത മഴയില്‍ പുതുക്കാട് വിവിധ ഭാ​ഗങ്ങളില്‍ നാശനഷ്ടം. വിവിധ പടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങി. കെഎസ്ഇബി വെള്ളിക്കുളങ്ങര സെക്ഷനിൽ ഇത്തനോളി, പത്തുകുളങ്ങര, വാസുപുരം, മൂന്നുമുറി, ആറേശ്വരം ഒമ്പതുങ്ങൽ, അമ്പനോളി, ഇന്നോട്, ചുങ്കാൽ, കിഴക്കേ കോടാലി എന്നിവിടങ്ങളിൽ മരക്കൊമ്പ് ഒടിഞ്ഞുവീണു. വൈദ്യുതിക്കമ്പികള്‍ തകരാറിലായതോടെ വൈദ്യുതി മുടങ്ങി. കെ എസ് ഇ ബി വെള്ളിക്കുളങ്ങര സെക്ഷനിലെ മുഴുവൻ ജീവനക്കാരും ചൊവ്വാഴ്ച ജോലിക്കെത്തിയാണ് വൈകിട്ടോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. നമ്പ്യാർപാടത്ത് വൈദ്യുതിക്കമ്പിയിൽ മരം വീണു. അവിട്ടപ്പിള്ളിയിലും പത്തുകുളങ്ങരയിലും മരം വീണ് ആകെ നാല്‌ വൈദ്യുതി  കാലുകൾ ഒടിഞ്ഞു. കെ എസ് ഇ ബി  കൊടകര സെക്ഷനിൽ 2 ഹൈ ടെൻഷൻ വൈദ്യുതിക്കാലുകളും 3 ലോ ടെൻഷൻ വൈദ്യുതി ക്കാലുകളും കാറ്റിലും മഴയിലും ഒടിഞ്ഞത് മൂലം തകരാറിലായ വൈദ്യുതി വിതരണം ചൊവ്വാഴ്ച വൈകിട്ടോടെ പുനഃസ്ഥാപിച്ചു. ചെങ്ങാലൂർ ഹൈസ്കൂളിന് സമീപം വീടിന് മുകളിൽ തേക്ക് മരം കടപുഴകി വീണു. പൂവത്തുക്കാരൻ പോളി ഷെർളിയുടെ വീടിന് മുകളിലാണ് മരം വീണത്. വീടിന്റെ ട്രസ് തകർന്നു. ആർക്കും പരിക്കില്ല. Read on deshabhimani.com

Related News