കടല്‍ത്തീരങ്ങള്‍ കാമറ നീരിക്ഷണത്തില്‍

തീരസുരക്ഷ പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികൾ കമ്പനി കടവ് കടപുറത്ത് സർവെ നടത്തുന്നു


കൊടുങ്ങല്ലൂർ  തീരസുരക്ഷ പദ്ധതിയുടെ  ഭാ​ഗമായി മതിലകം ബ്ലോക്ക് പഞ്ചായത്ത്പരിധിയിൽ വരുന്ന ഏഴു പഞ്ചായത്തിന്റെയും കടൽത്തീരങ്ങൾ സിസി ടിവി നിരീക്ഷണത്തിലാക്കും.  ബീച്ച് പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ബ്ലോക്ക് ഡിവിഷനുകളിലെ അംഗങ്ങളായ നൗഷാദ് കറുകപ്പാടത്ത്, കെ എ ഹസ്ഫൽ,  ശോഭന ശാർങ്‌ഗധരൻ, ഹഫ്സ ഒഫൂർ, ആർ കെ ബേബി, വി എസ് നേഷ് എന്നിവരുടെ നേതൃത്വത്തിൽ ജനകീയ ഫണ്ടും സിഎസ്ആർ ഫണ്ടും ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കയ്‌പമംഗലം പഞ്ചായത്തിലെ പുന്നക്കച്ചാൽ, കമ്പനിക്കടവ്, വഞ്ചിപ്പുര ബീച്ചുകളിലെ  സർവേ പൂർത്തീകരിച്ചു ഒരാഴ്ചക്കകം മറ്റു പഞ്ചായത്തുകളിലെയും സർവേ പൂർത്തിയാക്കി കടപ്പുറത്ത് സിസി ടി വി കാമറകൾ സ്ഥാപിക്കും. കയ്‌പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ബ്ലോക്ക് ഡിവിഷൻ മെമ്പർ ആർ കെ ബേബി, മത്സ്യത്തൊഴിലാളി പ്രതിനിധികളായ കോഴിപ്പറമ്പിൽ തമ്പി, കൈതവളപ്പിൽ സന്തോഷ് കിഴക്കേവീട്ടില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടത്തിയത്.   Read on deshabhimani.com

Related News