താഴേത്തട്ടിൽ പ്രവർത്തനം മന്ദിച്ചു: വെള്ളാപ്പള്ളി

ചേർത്തലയിൽ ചേർന്ന എസ്എൻഡിപി യോഗം നേതൃസംഗമം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്യുന്നു


ചേർത്തല സൗകര്യങ്ങൾ വർധിപ്പിച്ചപ്പോൾ സംഘടനയുടെ താഴേത്തട്ടിലെ പ്രവർത്തനം മന്ദീഭവിച്ചെന്ന്‌ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഈഴവരുടെ വോട്ട്‌ ലഭിച്ചില്ലെന്ന്‌ ഇടതുപക്ഷത്തെക്കൊണ്ട്‌ പറയിപ്പിക്കാനായത്‌ അഭിമാനകരമാണ്‌. നേതാക്കളടക്കം രാഷ്‌ട്രീയം കലർത്താതെ യോജിച്ച്‌ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്‌എൻഡിപി യോഗം നേതൃസംഗമം ഉദ്‌ഘാടനംചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. പ്രസിഡന്റ്‌ ഡോ. എം എൻ സോമൻ അധ്യക്ഷനായി. വൈസ്‌ പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി സ്വാഗതംപറഞ്ഞു. അരായക്കണ്ടി സന്തോഷ്‌, പി സുന്ദരൻ, പി ടി മന്മഥൻ, ബേബിറാം എന്നിവർ സംസാരിച്ചു.   വെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കുന്നതിനെതിരെ ജീവൻനൽകി പോരാടുമെന്ന്‌ സംഗമം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. Read on deshabhimani.com

Related News