പൊലീസ് ഉദ്യോഗസ്ഥർക്കായി മെഡിക്കൽ ക്യാമ്പ്



ആലപ്പുഴ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി സൗജന്യ ഫൈബ്രോസ്‌കാൻ മെഡിക്കൽ ക്യാമ്പ് എറണാകുളം ലേക്‌ഷോർ ആശുപത്രിയുമായി ചേർന്ന്‌ സംഘടിപ്പിച്ചു. ആലപ്പുഴ നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ്‌ കെ പി ധനേഷ് അധ്യക്ഷനായി.     കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എൻ ഹാഷിർ, ലേക്‌ഷോർ ആശുപത്രി പിആർഒ ക്രിസ്‌റ്റി ജെയിംസ്, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹകസമിതി അംഗം സി ആർ ബിജു, ജില്ലാ സെക്രട്ടറി എ എസ് ഫിലിപ്പ്, ട്രഷറർ ടി എൽ ജോൺ, ജോയിന്റ് സെക്രട്ടറി നിയാസുദ്ദീൻ, ജില്ലാ സമ്മേളന സ്വാഗതസംഘം കൺവീനർ ബെൻസിഗർ ഫെർണാണ്ടസ്, എസ് ബോബൻ, പി സി ധനേഷ്, ആന്റണി രതീഷ് എന്നിവർ സംസാരിച്ചു. വനിത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. 20ന് കളർകോട് അഞ്‌ജലി ഓഡിറ്റോറിയത്തിലാണ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം.   Read on deshabhimani.com

Related News