കാതിലെത്തും മധുരം, 
ഇത് ‘റേഡിയോ റെയിൻബോ’

ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 'റേഡിയോ റെയിൻബോ ' സ്കൂൾ റേഡിയോ പ്രക്ഷേപണത്തിന്റെ 
ഉദ്‌ഘാടനച്ചടങ്ങ്‌


 ചെറുതാഴം ‘പ്രിയ കൂട്ടുകാരെ ഞാൻ നിങ്ങളുടെ കുട്ടി ആർ ജെ നിവേദ്യ’  ...ക്ലാസ്  റൂമുകളിലെ  സ്പീക്കറുകളിലൂടെ സ്കൂൾ മുഴുവൻ ഈ ശബ്ദം മുഴങ്ങി....അങ്ങനെ മിക്ക ദിവസങ്ങളിലും പുതിയ പുതിയ റേഡിയോ ജോക്കിമാർ.  പഠനത്തിനൊപ്പം അറിവും വിനോദവും എന്ന പ്രാധാന്യമുള്ള ആശയം മുൻനിർത്തി കുട്ടികൾക്കായി റേഡിയോ സ്റ്റേഷൻ ഒരുക്കിയിരിക്കുകയാണ് ചെറുതാഴം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ.   വാർത്തകൾ, പഞ്ചതന്ത്രം കഥകൾ, ചിരിയും ചിന്തയും  സമ്മാനിക്കുന്ന കുസൃതി ചോദ്യങ്ങൾ പിന്നെ അൽപ്പം സംഗീതം.  ഇതൊക്കെയാണ് വിഭവങ്ങൾ.  ഉച്ചയൂണ് കഴിഞ്ഞുള്ള വിശ്രമ വേളയിലാണ് പ്രക്ഷേപണം.  പരിപാടികൾ ‘റേഡിയോ റെയിൻബോ’ ചെറുതാഴം  യൂടൂബ് ചാനലിലും ലഭ്യമാക്കും. മുൻ എംഎൽഎ   ടി വി രാജേഷിന്റെ  വികസന ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ നിർമിച്ച റെക്കോഡിങ്‌ സ്റ്റുഡിയോയിൽനിന്നാണ്  പ്രക്ഷേപണം. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലുള്ള റേഡിയോ പ്രക്ഷേപണം സ്വാതന്ത്ര്യദിനത്തിൽ ആരംഭിച്ചു. ലോഗാ പ്രകാശനവും ബ്രോഡ്കാസ്റ്റിങിന്റെ  സ്വിച്ച് ഓണമുണ്ടായി. ചെറുതാഴം പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ  ടി വി ഉണ്ണികൃഷ്ണൻ ലോഗോ പ്രകാശിപ്പിച്ചു. പിടിഎ പ്രസിഡന്റ്‌  അഡ്വ. കെ പ്രമോദ് ബ്രോഡ്കാസ്റ്റിങിന്റെ  സ്വച്ച് ഓൺ  നിർവഹിച്ചു.  പ്രിൻസിപ്പൽ  രാജേഷ്, പ്രധാനാധ്യാപകൻ എം സുനിൽ കുമാർ,  കെ ലക്ഷ്മണൻ,   ബാബു മണ്ടൂർ എന്നിവർ  സംസാരിച്ചു.    Read on deshabhimani.com

Related News