ശിവനാരായണനും അയനയും ജേതാക്കൾ

അണ്ടർ 15 ചെസ്‌ സെലക്ഷൻ ചാമ്പ്യൻഷിപ് വിജയികൾ സംഘാടകർക്കൊപ്പം


ആലപ്പുഴ സംസ്ഥാന സ്‌പോർട്സ് കൗൺസിൽ ടെക്‌നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ അണ്ടർ 15 ചെസ്‌ സെലക്ഷൻ ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ ശിവനാരായണനും പെൺകുട്ടികളുടെ വിഭാഗത്തിൽ അയന എച്ച്‌ നായരും ജേതാക്കളായി. പ്രണവ് ഉണ്ണികൃഷ്‌ണൻ, എം അതുൽ, അഭിനവ് ജകേഷ്  എന്നിവർ ഓപ്പൺ വിഭാഗത്തിൽ രണ്ടുമുതൽ നാലുവരെ സ്ഥാനം നേടി.  വനിതാ വിഭാഗത്തിൽ ദേവഭദ്ര, എസ് പ്രാർഥന, ദിയ ദാസ് എന്നിവർ  രണ്ടുമുതൽ നാലുവരെ സ്ഥാനം നേടി. ഒന്നുമുതൽ നാലുവരെ സ്ഥാനങ്ങൾ നേടിയവർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും.  മത്സരം പുന്നപ്ര ജ്യോതികുമാർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കൺവീനർ ബിബി സെബാസ്‌റ്റ്യൻ അധ്യക്ഷനായി. ആലപ്പുഴ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ എസ്‌ കവിത വിജയികൾക്ക് സമ്മാനം നൽകി. സംഘാടകസമിതി വൈസ്ചെയർമാൻ അനി സുധാകരൻ, ആർ ലക്ഷ്‌മി, ആർ രാജേഷ്, ദീരേഷ് അൻസര, റിലയൻസ് മാൾ മാനേജർ ശരത് രാജ്, എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News