കൊട്ടാരക്കരയിൽ പ്രതിനിധി സമ്മേളനം തുടങ്ങി
കോടിയേരി ബാലകൃഷ്‌ണൻ നഗർ (കെ ആർ ഉറയമൺ ഓഡിറ്റോറിയം, പൈങ്ങയിൽ) സിപിഐ എം 24–-ാം പാർടികോൺഗ്രസിനു മുന്നോടിയായുള്ള കൊട്ടാരക്കര ഏരിയ പ്രതിനിധി സമ്മേളനം തുടങ്ങി. സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ് ഉദ്‌ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റി അംഗം വി രവീന്ദ്രൻനായർ സമ്മേളന നഗറിൽ രക്തപതാക ഉയർത്തി. ഏരിയകമ്മിറ്റി അംഗം സി മുകേഷ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ പി ടി ഇന്ദുകുമാർ രക്തസാക്ഷി പ്രമേയവും ആർ രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി സെക്രട്ടറി ആർ സുനിൽകുമാർ സ്വാഗതം പറഞ്ഞു. കേന്ദ്രകമ്മിറ്റിഅംഗം കെ എൻ ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റിഅംഗം കെ രാജഗോപാൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് ജയമോഹൻ, എക്സ് ഏണസ്റ്റ്, പി എ എബ്രഹാം, സി രാധാമണി, ജില്ലാകമ്മിറ്റിഅംഗം ജി സുന്ദരേശൻ എന്നിവർ പങ്കെടുത്തു. എസ് ആർ രമേശ്, എൻ ബേബി, ജി മുകേഷ്, അനിത ഗോപകുമാർ, മീര എസ് മോഹൻ എന്നിവരടങ്ങുന്നതാണ് പ്രസീഡിയം. ഏരിയ സെക്രട്ടറി പികെ ജോൺസൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ച ആരംഭിച്ചു. പ്രതിനിധി സമ്മേളനം ഞായറാഴ്‌ച സമാപിക്കും. ഏരിയ കമ്മിറ്റിഅംഗങ്ങൾ ഉൾപ്പെടെ 184 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. തിങ്കൾ വൈകിട്ട് നാലിന് നെല്ലിക്കുന്നം ജങ്‌ഷനിൽ ചുവപ്പുസേനാ പരേഡും ഉമ്മന്നൂർ ലോക്കൽ കേന്ദ്രീകരിച്ച് ബഹുജനറാലിയും നടക്കും. സീതാറാം യെച്ചൂരി നഗറിൽ (നെല്ലിക്കുന്നം ജങ്‌ഷൻ ) പൊതുസമ്മേളനം കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനംചെയ്യും. Read on deshabhimani.com