സോളാർ വിളക്കും ബാറ്ററിയും മോഷ്‌ടിച്ചു
ഹരിപ്പാട് വലിയഴീക്കൽ പാലത്തിൽ വീണുകിടന്ന സോളാർ വിളക്കും ബാറ്ററിയും മോഷണം പോയി. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി. എൻജിനീയർ എസ് രഞ്ജിത്ത് തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. ഇരുമ്പുപാളിയിൽ ബോൾട്ടിട്ടാണ് വിളക്ക് പിടിപ്പിച്ചിരുന്നത്. ഇതിൽ മുകളിലത്തെ പാളി ഇളകി വീണു. ഇത് അടുത്ത ദിവസം തിരികെ പിടിപ്പിക്കാനിരിക്കെയാണ് മോഷണം. പാകത്തിനുളള പട്ട കിട്ടാത്തതാണ് പിടിപ്പിക്കുന്നതു വൈകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. സാമൂഹ്യവിരുദ്ധർ സ്ഥിരമായി വലിയഴീക്കൽ പാലത്തിൽ തമ്പടിക്കുന്നതായി പരാതി ഉണ്ടായിട്ടും ബീച്ചിലെ സുരക്ഷക്കായി സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് എയ്‌ഡ് പോസ്‌റ്റ് വേണമെന്നുമുള്ള ആവശ്യങ്ങൾക്ക് പരിഹാരമായിട്ടില്ല. Read on deshabhimani.com