അങ്കണവാടി ജീവനക്കാര്‍ 
മാര്‍ച്ച്‌ നടത്തി

വിവിധ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി വർക്കേഴ്‌സ് ആൻഡ്‌ ഹെൽപേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്‌ സിഐടിയു ജില്ലാ പ്രസിഡന്റ് പി മണിമോഹൻ ഉദ്ഘാടനംചെയ്യുന്നു


 കാഞ്ഞങ്ങാട് വിവിധ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി വർക്കേഴ്‌സ് ആൻഡ്‌ ഹെൽപേഴ്‌സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി.  സിഐടിയു ജില്ലാ പ്രസിഡന്റ് പി മണിമോഹൻ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി പി വനജ അധ്യക്ഷയായി. കെ വി രാഘവൻ,  ടി വസന്തകുമാരി, എം പത്മിനി, പി രജനി, പി വി രാധാമണി, കെ പത്മാക്ഷി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി രാഗിണി സ്വാഗതം പറഞ്ഞു.  പോഷൻ ട്രാക്കർ അപാകം പരിഹരിക്കുക, ഇൻസെന്റീവ് കുടിശ്ശിക ഉടൻ അനുവദിക്കുക,  നിയമനം കാര്യക്ഷമമാക്കുക, സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം 26000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം.   Read on deshabhimani.com

Related News