ഫാർമസി കൗൺസിൽ അന്താരാഷ്ട്ര ശാസ്ത്രസിമ്പോസിയം നാളെ



കണ്ണൂർ സംസ്ഥാന ഫാർമസി കൗൺസിലിന്റെ മൂന്നാമത് അന്താരാഷ്ട്ര ശാസ്ത്രസിമ്പോസിയം ശനിയാഴ്‌ച കണ്ണൂരിൽ നടക്കും. അസോസിയേഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽ ടീച്ചേഴ്സ് ഓഫ് ഇന്ത്യയുടെ കേരള ഘടകവുമായി സഹകരിച്ച്‌ "ഫാർമസി വിദ്യാഭ്യാസം, വ്യവസായം, രോഗീപരിചരണം എന്നിവയിലൂടെ സമൂഹത്തിന്റെ ആരോഗ്യത്തിനുള്ള മികച്ചൊരു കണ്ണി’  വിഷയത്തിലുള്ള സിമ്പോസിയം നായനാർ അക്കാദമിയിൽ രാവിലെ ഒമ്പതിനു സ്‌പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്യും. വിവിധ സംസ്ഥാനങ്ങളിൽനിന്നായി 1500 പ്രതിനിധികൾ പങ്കെടുക്കുമെന്ന്‌ സംഘാടകസമിതി ചെയർമാൻ എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.      ദേശീയ ഫാർമസി കൗൺസിൽ പ്രസിഡന്റ്‌ ഡോ. മോണ്ടുകുമാർ എം പട്ടേൽ  മുഖ്യാതിഥിയും മുൻ ആരോഗ്യമന്ത്രി പി കെ ശ്രീമതി, ഡോ. മിലിന്ദ് ജെ ഉമേക്കർ, ഡോ. എം വെങ്കട്ട രമണ എന്നിവർ വിശിഷ്ടാതിഥികളുമാകും. യുഎഇയിലെ റാക് കോളേജ് ഓഫ് ഫാർമസി അസോസിയേറ്റ് ഡീൻ  ഡോ. സാത്വിക് ബി ശ്രീധർ, സ്വിറ്റ്‌സർലൻഡിലെ സോടാക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്‌ ചെയർമാൻ ഡോ. രാമസ്വാമി ലക്ഷ്മണൻ, നോട്ടിങ്‌ഹാം  സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. രാജേഷ് ശ്രീധരൻനായർ എന്നിവർ പ്രബന്ധമവതരിപ്പിക്കും.   വാർത്താസമ്മേളനത്തിൽ കേരള ഫാർമസി കൗൺസിൽ പ്രസിഡന്റ്‌ ഒ സി നവീൻചന്ദ്, ഡോ. സി ശരത്ചന്ദ്രൻ, സുജിത് എസ് നായർ, പി പ്രസൂൺബാബു എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News