കടലാക്രമണം: സ്പീക്കർ സന്ദർശിച്ചു

സ്പീക്കർ എ എൻ ഷംസീർ സന്ദർശിച്ചപ്പോൾ


 തലശേരി  കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുണ്ടായ കടലാക്രമണത്തിൽ നാശനഷ്ടം നേരിട്ട തലശേരി പെട്ടിപ്പാലം തീരദേശ മേഖല സ്പീക്കർ എ എൻ ഷംസീർ സന്ദർശിച്ചു. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് സ്പീക്കർ പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് പെട്ടിപ്പാലത്ത്‌ നാശനഷ്ടമുണ്ടായത്‌. അഞ്ചു വീടുകൾക്ക്‌ നാശമുണ്ടാകുകയും നിരവധി വീടുകൾ അപകടഭീഷണിയിലാകുകയും ചെയ്‌തു. നാശനഷ്ടം സംഭവിച്ച വീടുകൾ സ്പീക്കർ സന്ദർശിച്ചു. കടൽഭിത്തി നിർമിച്ചതിനാൽ കഴിഞ്ഞ രണ്ടു വർഷമായി പെട്ടിപ്പാലത്ത് കടൽക്ഷോഭവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. നാശനഷ്ടം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്പീക്കർ അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, തഹസിൽദാർ എം വിജേഷ്, ഡെപ്യൂട്ടി തഹസിൽദാർമാരായ വി രാജേഷ്, കെ രമേഷ്, നഗരസഭാ വൈസ് ചെയർമാൻ എം വി ജയരാജൻ, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ഷിബു ജോർജ്, വാർഡ് കൗൺസിലർ കെ ടി മൈഥിലി തുടങ്ങിയവരും സ്പീക്കർക്കൊപ്പമുണ്ടായി.  Read on deshabhimani.com

Related News