മയ്യിൽ സർവീസ് സഹകരണ ബാങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വരിക്കാർ
മയ്യിൽ മയ്യിൽ സർവീസ് സഹകരണ ബാങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ ലിസ്റ്റ് ഏറ്റുവാങ്ങി. ടി പി ബിജു അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ, ബാങ്ക് സെക്രട്ടറി പി വത്സലൻ എന്നിവർ സംബന്ധിച്ചു. കെ കെ കൃഷ്ണൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com