എസ്‌എഫ്‌ഐയുടെ കോട്ടയായി കോട്ടയം

എംജി സർവകലാശാലയ്‌ക്കു കീഴിലെ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോൾ വൻ മുന്നേറ്റവുമായി എസ്‌എഫ്‌ഐ.


കോട്ടയം  എംജി സർവകലാശാലയ്‌ക്കു കീഴിലെ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോൾ വൻ മുന്നേറ്റവുമായി എസ്‌എഫ്‌ഐ.       ജില്ലയിലെ തെരഞ്ഞെടുപ്പ്‌ നടന്ന 36 കോളേജുകളിൽ 33 ഇടത്തും എസ്‌എഫ്‌ഐ യൂണിയൻ നേടി. കെഎസ്‌യുവിന്റെ കുത്തകയായിരുന്ന മാന്നാനം കെഇ രണ്ടുവർഷങ്ങൾക്കു ശേഷം എസ്‌എഫ്‌ഐ പിടിച്ചെടുത്തു. കെഎസ്‌യു, എബിവിപി, എംഎസ്‌എഫ്‌ അവിശുദ്ധ കൂട്ടുകെട്ടുകളെയും കുപ്രചാരണങ്ങളെയും തള്ളിക്കളഞ്ഞാണ്‌ വിദ്യാർഥികൾ എസ്‌എഫ്‌ഐക്കൊപ്പം നിലകൊണ്ടത്‌. നോമിനേഷൻ പ്രക്രിയ അവസാനിപ്പപ്പോൾ ജില്ലയിലെ 17 കോളേജുകളിൽ എസ്‌എഫ്‌എക്ക്‌ എതിരില്ലായിരുന്നു.    Read on deshabhimani.com

Related News