ചെങ്ങളം ബാങ്കിൽ എൽഡിഎഫിന് ഉജ്വല വിജയം
ചെങ്ങളം -ചെങ്ങളം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകിയ ബാങ്ക് രക്ഷാ മുന്നണിക്ക് ഉജ്വല വിജയം. മത്സരിച്ച 11 സ്ഥാനാർഥികളും വിജയിച്ചു. യുഡിഎഫ് നേതൃത്വം നൽകുന്ന ബോർഡ് ഭൂരിപക്ഷം ഇല്ലാത്തതാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ബാങ്ക് രേഖകളിൽ ഗുരുതര കൃത്രിമം കാണിച്ചതിന് അന്വേഷണം നേരിടുന്ന ഭരണസമിതി വീണ്ടും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതി ഭരണസമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്ട്രേറ്ററെ നിയമിച്ചു. അതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പുണ്ടായത്. തുടർച്ചയായി രണ്ട് സെക്രട്ടറിമാരെ സസ്പെൻഡ് ചെയ്തും, മിനിറ്റ്സ് ബുക്കിൽ തിരുത്തലുകൾ നടത്തി ഭരണസമിതിയിലേക്ക് കൃത്രിമമായി അംഗത്തെ നോമിനേറ്റുചെയ്തതിന് യുഡിഎഫ് നേതൃത്വംനൽകുന്ന ബാങ്ക് ഭരണസമിതി അന്വേഷണം നേരിടുന്നുണ്ട്. അഡ്വ. ജോസി ബാസ്റ്റിനെ പ്രസിഡന്റായും ജോസ് ജേക്കബിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ആന്റോ ജോസഫ്, ജൂബിച്ചൻ ആന്റണി, ബിൻസ് ജോസഫ്, ആലീസ് ബേബി, ബിൻസി ബിജു, ഇ എ മോഹനൻ, ജായി ജോസഫ്, ജെറിൻ ബിനോ, മായ ജോമി എന്നിവരാണ് വിജയിച്ച മറ്റ് അംഗങ്ങൾ. Read on deshabhimani.com