പൂക്കളമൊരുക്കാൻ എക്സൈസിന്റെ ചെണ്ടുമല്ലിക്കൃഷി

എക്സൈസ് റേഞ്ച് ഓഫീസിൽ ആരംഭിച്ച ചെണ്ടുമല്ലിക്കൃഷി


കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ സർക്കാർ ഓഫീസുകളിൽ ഓണക്കാലത്ത് പൂക്കളമൊരുക്കുന്നതിലേക്ക് പൂവുകൾ നൽകാനൊരുങ്ങി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ്. സംസ്ഥാന സർക്കാരിന്റെ "ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി എക്സൈസ് വിമുക്തി പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒന്നും രണ്ടും ഘട്ടം പച്ചക്കറിക്കൃഷിക്കു പിന്നാലെ ഇത്തവണ ചെണ്ടുമല്ലിക്കൃഷി ഒരുക്കുകയാണ്. ഓണക്കാലത്ത് സർക്കാർ ഓഫീസുകൾക്ക് സൗജന്യമായി നൽകുന്നതിനുള്ള ചെണ്ടുമല്ലിപ്പൂ കൃഷി ലോഡ്സ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സുഷമ മോഹൻ ഉദ്ഘാടനംചെയ്തു. വിമുക്തി പഠനകേന്ദ്രം ചെയർമാൻ പി എൽ വിജിലാൽ അധ്യക്ഷനായി. എക്സൈസ് ഇൻസ്പെക്ടർ ഡി എസ് മനോജ്കുമാർ, എക്സൈസ് ഉദ്യോഗസ്ഥരായ കെ സാജൻ, പി ജോൺ, ജിനു തങ്കച്ചൻ, എച്ച് ചാൾസ്, രജിത് കെ പിള്ള, രാജി എസ് ഗോപിനാഥ്, ജയലക്ഷ്‌മി, മോളി, പ്രിയങ്ക എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News