അഷ്റഫിന്റെ ധീരസ്മരണ പുതുക്കി നാട്‌

എം എ അഷ്റഫ് രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി അഞ്ചലിൽ നടന്ന റാലി


  അഞ്ചൽ  അനശ്വര രക്തസാക്ഷി എം എ അഷ്റഫിന്റെ 23–-ാമത്‌ രക്തസാക്ഷിദിനം സമുചിതമായി ആചരിച്ചു. സിപിഐ എം അഞ്ചൽ, പുനലൂർ ഏരിയയിലെ ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ രാവിലെ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. തടിക്കാട് സ്മാരകത്തിനു മുന്നിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തി. അനുസ്മരണ യോഗം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എസ് ജയമോഹൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ജോർജ് മാത്യു പതാക ഉയർത്തി. ആർ ഷാജു അധ്യക്ഷനായി. കെ ഷിബു സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, ജില്ലാ കമ്മിറ്റിഅംഗം കെ ബാബുപ്പണിക്കർ, വി എസ് സതീഷ്, പി അനിൽകുമാർ, ജി പ്രമോദ്, എസ് ഗോപകുമാർ, വി രവീന്ദ്രനാഥ്, എസ് സൂരജ്, എസ് രാജേന്ദ്രൻപിള്ള, എ അജാസ്, സെയ്ഫുദീൻ എന്നിവർ പങ്കെടുത്തു. വൈകിട്ട് തടിക്കാട് മാർക്കറ്റ് ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച അനുസ്മരണറാലി വായനശാല ജങ്‌ഷനിൽ സമാപിച്ചു. പൊതുസമ്മേളനം പാർടി കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്തു. ആർ ഷാജു അധ്യക്ഷനായി. കെ ഷിബു സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എസ് സുദേവൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എസ് ജയമോഹൻ, ജോർജ്‌ മാത്യൂ, ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, ജില്ലാ കമ്മിറ്റിഅംഗം കെ ബാബുപ്പണിക്കർ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ മുരളി, ജില്ലാപഞ്ചായത്ത്‌ അംഗങ്ങളായ കെ ഷാജി, സി അംബികകുമാരി, ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആര്യലാൽ, പി അനിൽകുമാർ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ എസ് സുദേവൻ അനുമോദിച്ചു.  സിപിഐ എം ഏരിയ കമ്മിറ്റിഅംഗവും അറയ്ക്കൽ സഹകരണബാങ്ക് പ്രസിഡന്റും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ഇടമുളയ്ക്കൽ പഞ്ചായത്ത്‌ അംഗവുമായിരുന്നു അഷ്‌റഫ്‌. എസ്ഡിപിഐയുടെ പഴയരൂപമായ  എൻഡിഎഫിന്റെ പ്രവർത്തകരാണ്‌ 2002 ജൂലൈ 18ന് വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്‌.   Read on deshabhimani.com

Related News