ചുരത്തിൽ വീണ്ടും പാറയിടിഞ്ഞു

കൊട്ടിയൂർ ചുരത്തിൽ ഒന്നാം വളവിന് താഴെ ഇടിഞ്ഞുവീണ പാറകൾ ജെസിബി 
ഉപയോഗിച്ച് ഇളക്കിമാറ്റുന്നു.


 കൊട്ടിയൂർ  കൊട്ടിയൂർ പാൽചുരത്തിൽ വീണ്ടും പാറയിടിഞ്ഞു. ചെകുത്താൻ തോടിന് സമീപമാണ്‌  ബുധനാഴ്‌ച രാത്രി പാറയിടിഞ്ഞത്.  രാത്രിയാത്ര  നിരോധിച്ചതിനാൽ അപകടം ഒഴിവായി. ചുരത്തിന്റെ പല ഭാഗത്തും  മണ്ണിടിച്ചിലിനെതുടർന്ന്  മഴവെള്ളം റോഡിൽ ഒഴുകുകയാണ്‌. ഇത്‌ അപകടവ്യാപ്തി വർധിപ്പിക്കാനിടയാക്കും.   ചുരത്തിലെ ഒന്നാംവളവിന് താഴെ റോഡിലേക്ക് ബുധനാഴ്ച പകൽ ഇടിഞ്ഞുവീണ പാറക്കൂട്ടം മാറ്റിത്തുടങ്ങി.  കെആർഎഫ്ബിയുടെ നേതൃത്വത്തിലാണ് പാറകൾ മാറ്റുന്നത്.  മാനന്തവാടിയിലേക്കുള്ള ബസ്സുകൾ നിടുംപൊയിൽ വഴിയാണ് കടത്തിവിട്ടത്. Read on deshabhimani.com

Related News