ഇഷ്ടമാണ്‌ നീർപക്ഷികൾക്ക്‌ കണ്ണൂരിനെ

ജീവിതത്തിലേക്ക് ചിറകുവിരിച്ച് ആളൊഴിഞ്ഞ പ്രദേശങ്ങളിലും ന​ഗരമധ്യത്തിലും കൂടുകൂട്ടുന്നവയാണ് കുളക്കൊക്കുകൾ. കണ്ണൂർ സ്റ്റേഡിയം പരിസരത്തെ തണൽമരത്തിൽ കൂട്ടമായി ചേക്കേറിയ കൊക്കുകളുടെ പ്രജനനത്തിന്റെ വിവിധഘട്ടം സുരക്ഷിത അകലത്തിൽനിന്ന് 
പല സമയത്ത്‌ പകർത്തിയത് 1) കൂടുകൂട്ടാനായി മരക്കമ്പുകളുമായി എത്തുന്ന ആൺപക്ഷി. 2) മരത്തിലെത്തി കമ്പ് ഇണയ്ക്ക് കൈമാറുന്നു. 3) കമ്പുകൾകൊണ്ട് കൂടുകൂട്ടുന്ന പെൺപക്ഷി. 4) കൂട് തയ്യാറാക്കുന്നതിനിടെ കുളക്കൊക്കുകൾ 
ഇണചേരുന്നു. 5) വൈകാതെ മുട്ടയിട്ടപ്പോൾ. 6) അമ്മക്കൊക്ക് മുട്ടകൾക്ക്


കണ്ണൂർ ജില്ലയിൽ കൊറ്റില്ലങ്ങളുടെ എണ്ണത്തിൽ 108 ശതമാനം വർധന. വനം വകുപ്പ്‌ സാമൂഹ്യ വനവൽക്കരണ വിഭാഗവും മലബാർ അവയർനെസ്‌ ആൻഡ്‌ റസ്‌ക്യൂ സെന്റർ ഫോർ വൈൽഡ്‌ ലൈഫും (മാർക്ക്‌) ചേർന്ന്‌ നടത്തിയ സർവേയിലാണ്‌ വർധന കണ്ടെത്തിയത്‌. വംശനാശഭീഷണി നേരിടുന്ന ചേരക്കൊക്കൻ ജില്ലയിൽ താമസമുറപ്പിച്ചെന്നും കണ്ടെത്തി.  ഈ വർഷം  12 ഇനം നീർപ്പക്ഷികളുടെ  1752 കൂടുകളാണ്‌ കണ്ടെത്തിയത്‌.  കഴിഞ്ഞ വർഷം 800 കൂടുകളാണ്‌ ഉണ്ടായിരുന്നത്‌. കുളക്കൊക്ക്‌, കിന്നരി നീർക്കാക്ക എന്നിവയുടെ കൊറ്റില്ലങ്ങൾ വർധിച്ചു. കഴിഞ്ഞവർഷം കുളക്കൊക്കുകളുടെ 535 കൂടുകളാണ്‌  കണ്ടെത്തിയതെങ്കിൽ ഈ വർഷം 1165 ആയി ഉയർന്നു. കിന്നരി നീർക്കാക്കളുടെ കൂടുകളിൽ 239 ശതമാനം വർധന ഈ വർഷം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 59 കൂടാണ്‌ കണ്ടെത്തിയത്‌.   വംശനാശഭീഷണി നേരിടുന്ന കഷണ്ടിക്കൊക്കുകളുടെ ആറ്‌ കൂടുകൾ വളപട്ടണം കണ്ടൽക്കാടുകൾക്കിടയിൽ കണ്ടെത്തി.  ചേരക്കോഴികളുടെ 16 കൂടുകൾ എളയാവൂർ ഭാഗത്ത്‌ കാനാമ്പുഴയുടെ തീരങ്ങളിൽ കണ്ടെത്തി.   മലപ്പുറം ജില്ലയിൽ മാത്രം കാണുന്ന ചേരക്കൊക്കന്റെ കൂടുകളും തലശേരി ബാലത്തിൽ പാലത്തിന്‌ സമീപം കണ്ടെത്തി.  ഡോ. റോഷ്‌നാഥ്‌ രമേശിന്റെ നേതൃത്വത്തിലാണ് സർവേ. കാലിമുണ്ടി, ചാരമുണ്ടി, ചിന്നമുണ്ടി , പെരുമുണ്ടി, ഇടമുണ്ടി, ചായമുണ്ടി, പാതിരാക്കൊക്ക്‌, ചേരക്കൊക്കൻ, കഷണ്ടിക്കൊക്ക്‌, ചേരക്കോഴി  എന്നിവയുടെ കൊറ്റില്ലങ്ങളും സർവേയിൽ കണ്ടെത്തി. Read on deshabhimani.com

Related News