ഗ്രന്ഥശാലകളിലെ ഡിജിറ്റലൈസേഷൻ 30 നകം പൂർത്തിയാകും
കാഞ്ഞങ്ങാട് ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകളും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി 30 നകം പൂർത്തിയാകും. ഇതിന്റെ ഭാഗമായി ഗ്രന്ഥശാലകളിൽ ഡിജിറ്റലൈസേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാൻ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സമ്പൂർണ ഡിജിറ്റലൈസ് ചെയ്ത ഗ്രന്ഥശാലകളുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണിത്. ഗ്രന്ഥശാലകളിലെ പുസ്തകങ്ങളുടെ പേര്, എഴുത്തുകാരന്റെ പേര്, വില, സാഹിത്യ വിഭാഗം തുടങ്ങിയവ ആദ്യഘട്ടത്തിൽ പബ്ലിക് എന്ന സോഫ്റ്റ് വെയറിലേക്ക് മാറ്റും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി വി കെ പനയാൽ, ജില്ലാ സെക്രട്ടറി ഡോ. പി പ്രഭാകരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com