സിപിഐ എം നൽകിയ സ്‌നേഹവീടിന്റെ താക്കോൽ കൈമാറി
കാർത്തികപ്പള്ളി സിപിഐ എം ചേപ്പാട് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി 13–-ാം വാർഡിൽ വലിയതാഴപ്പള്ളിൽ ശ്യാമളയ്‌ക്ക് നിർമിച്ചുനൽകിയ സ്‌നേഹവീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി ആർ നാസർ കൈമാറി. ലോക്കൽ സെക്രട്ടറി എൻ മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ, ഏരിയ സെക്രട്ടറി വി കെ സഹദേവൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ ടി എസ് താഹ, ടി സുരേന്ദ്രൻ, എം ശിവപ്രസാദ്, കെ വിജയകുമാർ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി ഉണ്ണികൃഷ്ണൻ, ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ, വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, സിപിഐ എം ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ രഘു, മനു ദിവാകരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com