നവീകരിച്ച ഇ എം എസ് മന്ദിരം നാടിന് സമര്‍പ്പിച്ചു
ആലക്കോട് സിപിഐ എം നടുവിൽ ലോക്കൽ കമ്മിറ്റി ഓഫീസായ നവീകരിച്ച ഇ എം എസ് മന്ദിരം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നാടിന് സമർപ്പിച്ചു. സി എം രോഹിണിയമ്മ സ്മാരകഹാൾ ജില്ലാ സെക്രട്ടറി എം വി ജയരാജനും ലൈബ്രറി ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദനും ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം കരുണാകരൻ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. ആലക്കോട് ഏരിയാ സെക്രട്ടറി സാജൻ കെ ജോസഫ് അധ്യക്ഷനായി. പി വി ബാബുരാജ്, സാജു ജോസഫ്, വി പി മൂസാൻകുട്ടി എന്നിവർ സംസാരിച്ചു. അഡ്വ. ടി പി ലക്ഷ്മണൻ സ്വാഗതവും പി ആർ സുരേഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com