സിപിഐ എം ദക്ഷിണ കന്നഡ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും
മംഗളൂരു സിപിഐ എം ദക്ഷിണ കന്നഡ ജില്ലാ സമ്മേളനം ചൊവ്വാഴ്ച സമാപിക്കും. പകൽ മൂന്നിനു ജ്യോതി സർക്കിളിൽനിന്നാരംഭിക്കുന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരക്കും. തുടർന്ന് ടൗൺഹാളിൽ പൊതുസമ്മേളനം എം സ്വരാജ് ഉദ്ഘാടനംചെയ്യും. ജില്ലാ സമ്മേളനം മംഗളൂരു ഡോൺബോസ്കോ ഹാളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി യു ബസവരാജ് ഉദ്ഘാടനംചെയ്തു. ബാലകൃഷ്ണ ഷെട്ടി അധ്യക്ഷനായി. പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. കെ പ്രകാശ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഡോ. പ്രകാശ് ഉദ്ഘാടനംചെയ്തു. 165 പ്രതിനിധികൾ പങ്കെടുത്തു. അഞ്ചു വനിതകൾ ഉൾപ്പടെ 20 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. മുനീർ കാട്ടിപ്പള്ളയെ ജില്ലാ സെക്രട്ടറിയായി തെരെഞ്ഞെടുത്തു. ഡിസംബർ 29 മുതൽ തുമക്കുറുവിൽ നടക്കുന്ന സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. പുതിയ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ: മുനീർ കാട്ടിപ്പള്ള, യാദവഷെട്ടി, വസന്താചാരി, സുനിൽകുമാർ ബജാൽ, ഡോ. കൃഷ്ണപ്പ കൊഞ്ചടി, സുകുമാർ തൊക്കോട്ട്, ബി എം ഭട്ട്, ജയന്തി ബി ഷെട്ടി, സദാശിവദാസ്. Read on deshabhimani.com