പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരം ബിജെപി നേതാവിന്റെ വീടിന് സമീപം
നശിപ്പിച്ചനിലയിൽ കണ്ടെത്തി



 കാസർകോട്‌ സിപിഐ എം ഏരിയാസമ്മേളനത്തിന്റെ ഭാഗമായി അണങ്കൂരിലെ പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരം കൂഡ്‌ലുവിൽനിന്നും രാത്രിയിൽ സാമൂഹ്യദ്രോഹികൾ മോഷ്ടിച്ചു. ആർഎസ്‌എസിന്റെയും ബിജെപിയുടെയും ശക്തികേന്ദ്രത്തിലാണ്‌ കൊടിമരം കാണാതായത്‌. അതേസമയം, വൈകിട്ട്‌ ആറരയോടെ മധൂർ പഞ്ചായത്ത്‌ പ്രസിഡന്റും ബിജെപി നേതാവുമായ ഗോപാലകൃഷ്‌ണയുടെ വീടിന്റെ എതിർവശത്തുള്ള മതിലിനോട്‌ ചേർന്ന്‌ നശിപ്പിച്ച നിലയിൽ കൊടിമരം കണ്ടെത്തി. കൊടിമരം നഷ്ടമായെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പുതിയ കൊടിമരം തയ്യാറാക്കി പ്രവർത്തകർ ആവേശത്തോടെ കൊടിമര ജാഥയും സംഘടിപ്പിച്ചു.  ആർഡി നഗർ ലോക്കലിലെ കൂഡ്‌ലു സുരേന്ദ്രൻ സ്‌മാരക സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ തിങ്കൾ പകൽ മൂന്നിന്‌ കൊണ്ടുവരാനായി തയ്യാറാക്കിയ 27 അടി നീളമുള്ള കൊടിമരമാണ്‌ തിങ്കൾ പുലർച്ചെ, മോഷണംപോയത്‌. ഇതുസംബന്ധിച്ച്‌ ലോക്കൽ സെക്രട്ടറി കെ ഭുജംഗഷെട്ടി നൽകിയ പരാതിയിൽ കാസർകോട്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്‌പി സി കെ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. പൊലീസ്‌ നായ എത്തി മണംപിടിച്ച്‌ കൊടിമരം വച്ചിരുന്ന വീടിന്റെ പിറകിലൂടെ കുറച്ചുദൂരം പോയെങ്കിലും കണ്ടെത്താനായില്ല.  കൊടിമരം കണ്ടത്‌ നേരത്തെ 
കൊടി കത്തിച്ച സ്ഥലത്ത്‌  കൊടിമരം കാണാതായതു സംബന്ധിച്ച്‌ പൊലീസ്‌ അന്വേഷണം നടത്തുന്നതിനിടെയാണ്‌ തുമ്പ്‌ കിട്ടിയത്‌. പ്രദേശവാസിയായ സ്‌ത്രീ പാർടി  അംഗം കെ ഗിരീഷിനെ വിളിച്ച്‌ കൊടിമരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി അറിയിച്ചു.  മധൂർ പഞ്ചായത്ത്‌ പ്രസിഡന്റും ബിജെപി നേതാവുമായ ഗോപാലകൃഷ്‌ണയുടെ വീടിന്റെ എതിർവശത്തുള്ള മതിലിനോട്‌ ചേർന്നാണ്‌ കൊടിമരം കണ്ടെത്തിയത്‌.  നേരത്തെ പാർടിയുടെ പതാക കാണാതായിരുന്നു. ഇത്‌ കത്തിച്ച നിലയിൽ കണ്ടെത്തിയ പ്രദേശത്തുതന്നെയാണ്‌ കൊടിമരവും ഉപേക്ഷിച്ചത്‌.  Read on deshabhimani.com

Related News