ഐആർപിസി പാലിയേറ്റീവ് പരിചരണ പരിശീലനം തുടങ്ങും
കണ്ണൂർ സാന്ത്വനകേന്ദ്രത്തിൽ പാലിയേറ്റീവ് പരിചരണ പരിശീലനം തുടങ്ങാൻ ഐആർപിസി വാർഷിക പൊതുയോഗം തീരുമാനിച്ചു. വളന്റിയർ ഹോംകെയർ വ്യാപകമാക്കാനും നഴ്സസ് ഹോംകെയർ, ഡോക്ടേഴ്സ് ഹോംകെയർ ആവശ്യാനുസരണം രോഗികൾക്ക് ലഭ്യമാക്കാനും പ്രത്യേക സംവിധാനം ഒരുക്കും. ഐആർപിസി സാന്ത്വനകേന്ദ്രത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി പാലിയേറ്റീവ് പരിചരണ രോഗീ കുടുംബസംഗമങ്ങൾ, ക്യാൻസർ ഫോളോഅപ്പ് ക്യാമ്പ്, വയോജന കുട്ടായ്മകൾ എന്നിവ സംഘടിപ്പിക്കും. ആദിവാസി വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താൻ സ്പെഷ്യൽ ട്യൂഷൻ ക്ലാസ് ആരംഭിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം പ്രകാശൻ അധ്യക്ഷനായി. സെക്രട്ടറി കെ വി മുഹമ്മദ് അഷ്റഫ് റിപ്പോർട്ടും ട്രഷറർ സി എം സത്യൻ കണക്കും അവതരിപ്പിച്ചു. പി പുരുഷോത്തമൻ, ഡോ. കെ പി ബാലകൃഷ്ണ പൊതുവാൾ, കെ സി ഹരികൃഷ്ണൻ, വി വി പ്രീത, പി എം സാജിദ്, എം സഹദേവൻ, ഡോ. ഹരിദാസ്, കെ വി ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി ജയരാജൻ (ഉപദേശക സമിതി ചെയർമാൻ), പി പുരുഷോത്തമൻ, ഡോ. കെ പി ബാലകൃഷ്ണ പൊതുവാൾ (ഉപദേശകസമിതി അംഗം), എം പ്രകാശൻ (ചെയർമാൻ), പി എം സാജിദ് (വൈസ് ചെയർമാൻ), കെ വി മുഹമ്മദ് അഷറഫ് (ജനറൽ സെക്രട്ടറി), വി വി പ്രീത (അസി. സെക്രട്ടറി), സി എം സത്യൻ(ട്രഷറർ). Read on deshabhimani.com