മണ്ണിൽ വന്നിറങ്ങി മിന്നും താരകങ്ങൾ

താരത്തിളക്കം എംസി റോഡിൽ ചൂട്ടുവേലി ജങ്ഷന് സമീപം ക്രിസ്മസ് വിപണിക്കായി ആരംഭിച്ച നക്ഷത്രക്കടയിൽ നിന്ന് / ഫോട്ടോ: മനു വിശ്വനാഥ്


 കോട്ടയം ക്രിസ്‌മസിന്റെ വരവറിയിച്ച്‌ വിപണിയിൽ നക്ഷത്രത്തിളക്കം. ഡിസംബറിലെ കുളിരിന്‌  ദിവസങ്ങളുണ്ടെങ്കിലും നക്ഷത്രങ്ങൾ വാങ്ങാൻ ആളുകൾ എത്തിത്തുടങ്ങി. വിവിധ വർണ്ണങ്ങളിൽ മിന്നിതിളങ്ങുകയാണ്‌ നക്ഷത്രവിപണി. പേപ്പർ, എൽഇഡി, നിയോൺ എന്നിവ കൊണ്ട്‌ നിർമിച്ച നക്ഷത്രങ്ങളാണ്‌അധികവും. രാത്രിയിൽ നക്ഷത്രരൂപം മാത്രം തെളിയുന്ന നിയോൺ നക്ഷത്രങ്ങൾക്കാണ്‌ ആവശ്യക്കാരേറെ. 10 രൂപ മുതൽ 500 വരെയാണ്‌പേപ്പർ നക്ഷത്രങ്ങളുടെ വില. എൽഇഡി സ്‌റ്റാറുകളുടെ വില 200 മുതൽ ആരംഭിക്കും. നിയോൺ നക്ഷത്രങ്ങളുടെ കുറഞ്ഞ വില 500 രൂപയാണ്‌. പുൽക്കൂടുകളുടെ വില 200 ൽ ആരംഭിക്കുന്നു. വിവിധ വിലകളിൽ ക്രിസ്‌മസ്‌ ട്രീകളും വിപണിയിലെത്തി. ക്രിസ്‌മസ്‌ അടുക്കും തോറും കച്ചവടം കൂടുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ എംസി റോഡ്‌ എസ്‌ എച്ച്‌ മൗണ്ട്‌ ജങ്‌ഷനിലെ വ്യാപാരി റിയാസ്‌ പറയുന്നു. Read on deshabhimani.com

Related News