മംഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ വനിതാ അംഗത്തിന്റെ പരാതി

ക്രമവിരുദ്ധ നിയമനത്തിൽ പ്രതിഷേധിച്ച് മലപ്പുറം ഡിഡിഇ ഓഫീസിന് മുന്നിൽ നടന്ന പൊതുയോ​ഗം എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയറ്റംഗം കെ ഉമേഷ് ഉദ്ഘാടനംചെയ്യുന്നു


    തിരൂർ അശ്ലീലവാക്കുകൾ ഉപയോഗിച്ച് അപമാനിച്ചതായി മംഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ്‌ വനിതാ അംഗത്തിന്റെ പരാതി. പത്താം വാർഡിൽനിന്നുള്ള അംഗവും മഹിളാ കോൺഗ്രസ് പ്രവർത്തകയുമായ  ആരിഫ കാവുങ്ങലാണ് ലീഗ് നേതാവായ പ്രസിഡന്റ്‌ സി പി കുഞ്ഞുട്ടിക്കെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്.  11ന് പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടെയാണ് സംഭവം. വാർഡിലെ തെരുവ് വിളക്കുകൾ നന്നാക്കുന്നതിനെ കുറിച്ച്‌ സംസാരിക്കുമ്പോൾ നിന്റെ സ്വഭാവമാണ് ആദ്യം നന്നാക്കേണ്ടതെന്ന് പ്രസിഡന്റ്‌ അശ്ലീല ചുവയോടെ പറഞ്ഞെന്നാണ്‌ പരാതി.  സ്വഭാവത്തിനെന്താ കുഴപ്പമെന്ന് ചോദിച്ച ആരിഫയെ സ്ത്രീത്വത്തെ അപമാനിക്കുംവിധം അശ്ലീല ആംഗ്യത്തോടെ ആക്ഷേപിച്ചു. മെമ്പർമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു അധിക്ഷേപം.  സംഭവത്തിൽ പ്രതിഷേധിച്ച് ആരിഫ യോഗത്തിൽനിന്നും ഇറങ്ങിപ്പോയി. മുമ്പും പഞ്ചായത്ത് പ്രസിഡന്റ്‌ മോശമായി പെരുമാറിയതായി ആരിഫ പറഞ്ഞു.  വിഷയം കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് പരിഹരിച്ചത്. സ്ത്രീകളായ അംഗങ്ങളോട്‌ മോശമായ വാക്കുകളാണ് സി പി കുഞ്ഞുട്ടി ഉപയോഗിക്കാറെന്നും ആരിഫ പറഞ്ഞു. Read on deshabhimani.com

Related News