ബാങ്ക് ദേശസാൽക്കരണ ദിനം ആചരിച്ചു

പൊതുമേഖല ബാങ്ക് സംരക്ഷണ റാലി പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ  ജില്ലാ കമ്മിറ്റി, ബാങ്ക് ദേശസാൽക്കരണ ദിനം ആചരിച്ചു.പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരായി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബെഫി മുന്നറിയിപ്പ് നൽകി. കേരള ബാങ്ക് റീജണൽ ഓഫീസിൽ മുന്നിൽ നിന്നും ആരംഭിച്ച പൊതുമേഖല ബാങ്ക് സംരക്ഷണ റാലി കനറാ ബാങ്ക് റീജണൽ ഓഫീസിൽ സമാപിച്ചു. തുടർന്ന് ചേർന്ന സമ്മേളനം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന കമ്മിറ്റി അംഗം സി ജയരാജ് അധ്യക്ഷനായി. ബെഫി ജില്ലാ സെക്രട്ടറി പി എം പ്രമോദ്, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌  ഹരിഹര ബ്രഹ്മ മോഹനൻ, ബെഫി ആലപ്പുഴ ഏരിയാ സെക്രട്ടറി ടി  ജെ ഷീബ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News