ഭിന്നശേഷി വിഭാഗക്കാരുടെ 
വിവരങ്ങളും ഇനി വിരൽത്തുമ്പിൽ

ഭിന്നശേഷി വിഭാഗക്കാരുടെ വിവരങ്ങൾ ഡിജിറ്റലാക്കുന്ന പ്രവർത്തനത്തിലേർപ്പെട്ട ചട്ടഞ്ചാൽ എംഐസി 
എൻഎസ്‌എസ്‌ വളന്റിയർമാർ


കാസർകോട്‌ ഭിന്നശേഷി വിഭാഗക്കാരുടെ എല്ലാ വിവരങ്ങളും ഇനി ഡിജിറ്റലാകും. ഇതിനുള്ള പ്രവർത്തനം ജില്ലയിൽ അവസാനഘട്ടത്തിൽ. ഭിന്നശേഷി വിഭാഗക്കാരുടെ ആധികാരിക രേഖയായ യൂണിക് ഡിസേബിലിറ്റി ഐഡി (യുഡിഐഡി)യുടെ പ്രവർത്തനം വിവിധ കേന്ദ്രങ്ങളിൽ നടന്നുവരികയാണ്‌.  സംസ്ഥാന സർക്കാർ ഇതിനായി തയ്യാറാക്കിയ തന്മുദ്ര ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാരുടെ വിവരശേഖരണവും തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ നടക്കുകയാണ്‌. സാമൂഹ്യസുരക്ഷാ മിഷനാണ് പ്രവർത്തനം ഏകോപ്പിക്കുന്നത്. ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, എൽഎസ്ജിഡി, എൻഎസ്എസ് വന്റിയർമാർ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.  എല്ലാ ഭിന്നശേഷിക്കാർക്കും യുഡിഐഡി കാർഡ്‌ ഉറപ്പുവരുത്തുന്നതിനായി  യുഡിഐഡി രജിസ്ട്രേഷനും നടക്കുന്നുണ്ട്‌. ഇതിനായി www.swavlambancard.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷകന്റെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, ഒപ്പ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ) എന്നീ രേഖകൾ സഹിതമാണ്‌ അപേക്ഷിക്കേണ്ടത്‌. മെഡിക്കൽ സർട്ടിഫിക്കറ്റില്ലാത്തവർ സർട്ടിഫിക്കറ്റില്ല എന്ന് രേഖപ്പെടുത്തി അപേക്ഷിക്കണം. കാർഡ്‌ ലഭിക്കുന്നതോടൊപ്പം ഇവരുടെ വിവരങ്ങളും തന്മുദ്രയിലൂടെ ഡിജിറ്റലായി മാറുമെന്നും വരും ദിവസങ്ങളിൽ ഇതിനായി പ്രത്യേക ക്യാമ്പ്‌ നടത്തുമെന്നും സാമൂഹ്യസുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ മുഹമ്മദ്‌ അഷറഫ്‌ പറഞ്ഞു.   Read on deshabhimani.com

Related News