കടയ്ക്കലിൽനിന്ന് തിരുവാതിര കുത്തരി



കടയ്ക്കൽ  കടയ്ക്കൽ തിരുവാതിരയുടെ നാട്ടിൽനിന്ന് തിരുവാതിര ബ്രാൻഡിൽ കുത്തരി. കടയ്ക്കൽ പഞ്ചായത്തിലെ കർഷകരിൽ നിന്ന് ശേഖരിച്ച നെല്ല് ഉപയോഗിച്ചാണ് കുത്തരി പുറത്തിറക്കിയിരിക്കുന്നത്. കടയ്ക്കൽ കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് തിരുവാതിര കുത്തരി വിൽപ്പനയ്ക്ക് എത്തിച്ചത്. പഞ്ചായത്തിലെ മൂല്യവർധിത-സേവനമേഖലാ കൃഷിക്കൂട്ടം പുറത്തിറക്കിയ തിരുവാതിര കുത്തരി മന്ത്രി ജെ ചിഞ്ചുറാണി പ്രകാശിപ്പിച്ചു. കർഷകരിൽനിന്ന് നാടൻ കാർഷിക ഉൽപ്പന്നങ്ങൾ ശേഖരിച്ച് ഉൽപ്പാദിപ്പിച്ച തിരുവാതിര ചിപ്‌സും മന്ത്രി പ്രകാശിപ്പിച്ചു. കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷനായി. കടയ്ക്കൽ കൃഷി ഓഫീസർ വി പി  ശ്രീജിത് കുമാർ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്  ലതികാ വിദ്യാധരൻ,  പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എസ് എസ് ഷാനി, പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ കെ വേണുകുമാരൻനായർ,  കെ എം മാധുരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുധിൻ കടയ്ക്കൽ, അസിസ്റ്റന്റ് കൃഷി ഓഫീസർ ആർ രവിലാൽ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിലെ മികച്ച കർഷകരെ യോഗത്തിൽ ആദരിച്ചു. Read on deshabhimani.com

Related News