കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മുന്നേറ്റം തുടരുന്നു
പെരിയ (കാസർകോട്) കേരള ആരോഗ്യശാസ്ത്ര സർവകലാശാല യൂണിയൻ ഉത്തരമേഖലാ കലോത്സവത്തിൽ മൂന്നാംദിവസത്തെ മത്സരം പൂർത്തിയായപ്പോൾ 163 പോയിന്റ് നേടി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഒന്നാംസ്ഥാനത്ത് തുടരുന്നു. 64 പോയിന്റ് നേടി കണ്ണൂർ ഗവ. ആയുർവേദ കോളേജ് രണ്ടും 58 പോയിന്റുമായി കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനത്തുമാണ്. ഞായർ വൈകിട്ട് കലോത്സവം സമാപിക്കും. കലോത്സവം സ്‌റ്റേജിനങ്ങൾ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. കെ മണികണ്ഠൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, നാടൻപാട്ട് കലാകാരി ജയരഞ്‌ജിത എന്നിവർ മുഖ്യാതിഥികളായി. കെ ലത, ജെയിംസ് ചാക്കോ, സ്‌മിതാറാണി, ബാബു കല്യോട്ട്, സി റിഷിത, ശ്രീതുൽ, ആലിയ, മായ എന്നിവർ സംസാരിച്ചു. കെ പ്രണവ് സ്വാഗതവും സർവകലാശാല യൂണിയൻ ചെയർപേഴ്‌സൺ കനിഷ്‌ക നന്ദിയും പറഞ്ഞു. Read on deshabhimani.com