പ്രവാസി സംഘത്തിൽ 
70,000 പേരെ അംഗങ്ങളാക്കും

കേരള പ്രവാസി സംഘം ജില്ലാ തല മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള 
നിർവഹിക്കുന്നു


 കാസർകോട് കേരള പ്രവാസി സംഘം ജില്ലയിൽ 70,000 പേരെ അംഗങ്ങളാക്കും. ജില്ലാ തല മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം അച്ചുവിന് നൽകി സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള നിർവഹിച്ചു.  ജില്ലാ പ്രസിഡന്റ് ഒ നാരായണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ചന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഷാജി ഇടമുണ്ട, എം ഗിരീഷ്, പി വി വിജയൻ, രാമചന്ദ്രൻ കണ്ടതിൽ, വാസു മൊട്ടംചിറ. അബ്ദുൽറഹിമാൻ. സുരേന്ദ്രൻ, പത്രോസ് കുന്നേൽ, തമ്പാൻ കീണേരി, മോഹനൻ, നബീസ, പ്രമീള എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News