ചാവശേരിപ്പറമ്പ്‌ നഗറിൽ ഉൽപ്പന്ന നിർമാണം പരിശീലനംനേടി 68 ആദിവാസികൾ

ചാവശേരിപ്പറമ്പ്‌ ടൗൺഷിപ്പ്‌ നഗറിൽ തൊഴിൽ പരിശീലനം നേടിയവർ നിർമിച്ച ഉൽപ്പന്നങ്ങളുമായി


ഇരിട്ടി സോപ്പും സോപ്പുപൊടിയും സാനിറ്റൈസറും ഫിനോയിലും അടക്കമുള്ള വീട്ടാവശ്യസാധനങ്ങളുടെ നിർമാണത്തിൽ പരിശീലനം നേടി 68 ആദിവാസികൾ. ചാവശേരിപ്പറമ്പ്‌ ടൗൺഷിപ്പ്‌ നഗറിലെ കുടുംബങ്ങൾക്കാണ്‌ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിൽ പരിശീലനം നൽകിയത്‌. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ്‌  പരിശീലനം. എൻജിഒ യൂണിയൻ ജില്ലാകമ്മിറ്റി ദത്തെടുത്ത ആദിവാസി നഗറാണിത്‌.   പരിശീലനം നഗരസഭാ ചെയർമാൻ കെ ശ്രീലത ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ഷീബ അധ്യക്ഷയായി. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ എം സുഷമ,  ജില്ലാ ജോ. സെക്രട്ടറി ടി വി പ്രജീഷ്, നഗരസഭാ കൗൺസിലർ കെ അനിത, കെ രതീശൻ, കെ പി വിനോദൻ, പി പി അജിത്കുമാർ എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News