പൂസായ കുടക്‌ പുലി തനി വ്യാജൻ

കുടക്‌ അയ്യങ്കേരിയിൽ ‘മദ്യപിച്ച്‌ പൂസായ’ പുലിയെ നാട്ടുകാർ വനം വകുപ്പ്‌ ഓഫീസിലേക്ക്‌ കൊണ്ടുപോകുന്നു എന്ന രീതിയിൽ പ്രചരിച്ച വീഡിയോ ദൃശ്യത്തിൽനിന്ന്‌


കാസർകോട്‌> കുടക്‌ അയ്യങ്കേരിയിൽ ‘മദ്യപിച്ച്‌ പൂസായ’ പുലിയെ നാട്ടുകാർ വനം വകുപ്പ്‌ ഓഫീസിലേക്ക്‌ കൊണ്ടുപോകുന്നു എന്ന രീതിയിൽ പ്രചരിച്ച വീഡിയോ തനിവ്യാജൻ. വീഡിയോയിൽ എല്ലാവരും ഹിന്ദിയാണ്‌ പറയുന്നത്‌, എന്നിട്ടും, കർണാടക കുടകിലെ സംഭവമാണ്‌ ഇത്‌ എന്ന നിലയിൽ എല്ലാവരും പ്രചരിപ്പിച്ചു.   കഴിഞ്ഞവർഷം മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ, അസുഖം കാരണം ക്ഷീണിതനായ പുലിയെ, നാട്ടുകാർ കാട്ടിനുള്ളിൽ കണ്ടെത്തിയിരുന്നു. ആൾക്കാരുടെ ശ്രദ്ധയിൽ പതിഞ്ഞപ്പോൾ, പുലി രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ്‌ വീഡിയോയിൽ. നടക്കാൻ പോലും പറ്റാതിരുന്ന പുലിയെ നാട്ടുകാർ വീഡിയോയിലാക്കി, സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.  പിന്നാലെയെത്തിയ വനം വകുപ്പ്‌ ജീവനക്കാർ, പുലിയെ ഏറ്റെടുത്ത്‌ ചികിത്സക്കായി മാറ്റി.   ഈ വീഡിയോ, പല പേരിലും, പല ഭാഷയിലും ഇപ്പോഴും പ്രചരിക്കുന്നുണ്ട്. മുളിയാറിലെ പുലി ഭീതിയുടെ പശ്‌ചാത്തലത്തിൽ ഈ വീഡിയോക്ക്‌ ഇപ്പോൾ വലിയ പ്രചാരവും കിട്ടി. കുടക്‌ അയ്യങ്കേരിയിൽ, വ്യാജവാറ്റുകേന്ദ്രത്തിലെത്തിയ പുലി, അവിടത്തെ ആൾക്കാരെ ഓടിച്ചശേഷം, പാത്രത്തിൽ തണുക്കാൻ വച്ച മദ്യം കുടിച്ചുവെന്നും പൂസായെന്നുമാണ്‌ വീഡിയോക്കൊപ്പം വന്ന കുറിപ്പ്‌.    Read on deshabhimani.com

Related News