മടിക്കൈയിൽ അന്നപൂർണ നെൽകൃഷി പദ്ധതിക്ക്‌ തുടക്കം

അന്നപൂർണ നെൽകൃഷി പദ്ധതിയുടെ നടീൽ മടിക്കെെ കീക്കാങ്കോട്ട് പാടശേഖരത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ഉദ്‌ഘാടനംചെയ്യുന്നു


മടിക്കൈ ജില്ലാ പഞ്ചായത്തും മടിക്കൈ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന അന്നപൂർണ നെൽകൃഷി പദ്ധതിയുടെ നടീൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  പി ബേബി  ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ എസ്  പ്രീത അധ്യക്ഷയായി.  സ്ഥിരം സമിതി ചെയർപേഴ്സൺമാരായ പി  സത്യ,  രമാ പത്മനാഭൻ, പാടശേഖര സമിതി സെക്രട്ടറി  കുഞ്ഞിരാമൻ, കാഞ്ഞിരക്കാൽ പ്രഭാകരൻ, സന്തോഷ്‌,  കെ നാരായണൻ, കൃഷി അസിസ്റ്റന്റ് പി വി  നിഷാന്ത്, സജിത മണിയറ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ സി പ്രമോദ് കുമാർ സി സ്വാഗതവും അസി. കൃഷി ഓഫീസർ പി വി പവിത്രൻ  നന്ദിയും പറഞ്ഞു.   കൃഷിഭവൻ പരിധിയിലെ കീക്കാങ്കോട്ട് പാടശേഖരത്തെ വിത്ത് മുതൽ കൊയ്ത്ത് വരെ ശാസ്ത്രീയ കൃഷി രീതി നടപ്പിലാക്കി മാതൃക പാടശേഖരമാക്കി മാറ്റുകയാണ്  ലക്ഷ്യം.   ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷിക്ക് കൂലി ചെലവ്, പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിക്കാവശ്യമായ ഉൽപാദനോപാധികൾ, പരിശീലനംഎന്നിവ നൽകി മുഴുവൻ പ്രദേശവും നെൽകൃഷിയിലേക്ക് കൊണ്ടുവരുന്നതിന് പദ്ധതിയിലൂടെ സാധിക്കും.  പഞ്ചായത്തിലെ മറ്റു പാടശേഖരങ്ങളിൽ ഉൾപ്പെടെയുള്ള 70 ഹെക്ടർ നെൽകൃഷിക്ക് ജില്ലാ പഞ്ചായത്തിന്റെ ശ്രേയസ് നെൽകൃഷി പദ്ധതി വഴി കൂലി ചെലവ് ലഭ്യമാക്കും.    Read on deshabhimani.com

Related News