ട്രാവൻകൂര്‍ ബിസിനസ് ക്വിസ് ലീഗിന് ടെക്നോപാര്‍ക്കില്‍ തുടക്കം
കഴക്കൂട്ടം സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഡിപ്പാര്‍ട്ട്മെന്റ് ഇന്റര്‍നാഷണല്‍ ക്വിസിങ് അസോസിയേഷനും (ഏഷ്യ) ടെക്നോപാര്‍ക്കും ചേർന്ന് സംഘടിപ്പിക്കുന്ന ട്രാവന്‍കൂര്‍ ബിസിനസ് ക്വിസ് ലീഗിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. സിഇഒ സഞ്ജീവ് നായര്‍ ഉദ്ഘാടനം ചെയ്തു. കേരള സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥരായ എസ് ശാന്തകുമാര്‍, ഡി ബിന്ദുരാജ് എന്നിവരടങ്ങിയ ടീം ഒന്നാംസ്ഥാനം നേടി. 20,000 രൂപയാണ് സമ്മാനത്തുക. കേരള പിഎസ്‌സിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത വി ആർ ശരത്, വി വിഷ്ണു മോഹനന്‍ ടീമിനാണ് രണ്ടാംസ്ഥാനം (10,000 രൂപ). കനറ ബാങ്കിലെ റിയാസ് റഹ്മാന്‍, എം ജി മഹേഷ് എന്നിവര്‍ മൂന്നാമതെത്തി. ക്യൂ ഫാക്ടറിയുടെ നേതൃത്വത്തില്‍ നടന്ന മത്സരം സ്നേഹജ് ശ്രീനിവാസ് നയിച്ചു. എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ (ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ് കൊമേഴ്സ്), അരുണ്‍ കൃഷ്ണ, പ്രവീണ്‍ മാനുവല്‍ (കാത്തലിക് സിറിയന്‍ ബാങ്ക്), ജിജികുമാര്‍ (ശീ ഗോകുലം ഗ്രൂപ്പ്) എന്നിവര്‍ സമ്മാനവിതരണം നടത്തി. Read on deshabhimani.com