സോഫ്റ്റ്‌വെയർ ഉദ്‌ഘാടനം

പടന്നക്കാട്‌ നെഹ്‌റു കോളേജിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഡോ. ആർ എൻ അൻസെർ ഉദ്ഘാടനംചെയ്യുന്നു


 കാഞ്ഞങ്ങാട് എൻഎസ്‌എസ്‌ യൂണിറ്റിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ പടന്നക്കാട്‌ നെഹ്‌റു കോളേജ് കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ കീർത്തന രാജും ശരതും സ്വന്തമായി നിർമിച്ച സോഫ്റ്റ്‌വെയർ എൻഎസ്‌എസ്‌ സംസ്ഥാന ഓഫീസർ ഡോ. ആർ എൻ അൻസെർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെ വി മുരളി അധ്യക്ഷനായി. കോളേജ് മാനേജർ കെ രാമനാഥൻ മുഖ്യാതിഥിയായി.  എൻഎസ്എസിന്റെ സംസ്ഥാന, ജില്ലാ, മേഖല തലങ്ങളിൽ വിജയികളായവരെ അനുമോദിച്ചു. എൻഎസ്എസ് വളണ്ടിയർമാർക്കുള്ള യാത്രയയപ്പും നടന്നു.  സർവകലാശാല ഡിഎസ്എസ് ഡോ. നഫീസ ബേബി ഉപഹാരം നൽകി. പ്രോഗ്രാം ഓഫീസർ വി വിജയകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  കെ വി സുജിത്,  എ വി മിഥുൻ, പി എൻ രമ്യ, ആൽവിൻ, അനാമിക ജയരാജൻ എന്നിവർ സംസാരിച്ചു. ഡോ. കെ കുമാർ സ്വാഗതവും എ സുമലത നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News