പെരുന്തോട്ടിൽ ഇനി തെളിനീരൊഴുകും

ശ്രീ നാരായണപുരത്ത് സന്നദ്ധ പ്രവർത്തകർ പെരുന്തോട് ശുചീകരിക്കുന്നു


കൊടുങ്ങല്ലൂർ  പെരുന്തോട് ശുചീകരിക്കാൻ സന്നദ്ധ പ്രവർത്തകരിറങ്ങി. ശ്രീനാരായണപുരം  പഞ്ചായത്തിലെ പ്രധാന തോടായ പെരുന്തോട് വലിയതോട് സംരക്ഷണത്തിന്റെ  ഭാഗമായി ജനകീയ പങ്കാളിത്തത്തോടെയാണ് ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും തോട്‌ ശുചീകരിച്ചത്.  2.6 കിലോമീറ്റർ നീളത്തിൽ അഞ്ച് വാർഡുകളിലൂടെ കടന്നു പോകുന്ന തോട്ടിലേക്ക് നിരവധി ഉപതോടുകളിൽ നിന്നും വെള്ളം ഒഴുകിയെത്തുന്നതിനുള്ള തടസ്സങ്ങൾ നീക്കം ചെയ്തു. കുളവാഴ, ചണ്ടി, കൊഴുപ്പ്‌ മാലിന്യം, പ്ലാസ്റ്റിക് മാലിന്യം എന്നിവയാണ് നീക്കം ചെയ്തത്. ജനപ്രതിനിധികൾ, ജീവനക്കാർ,  തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ദുരന്തനിവാരണ സേനാ അംഗങ്ങൾ, എൻഎസ്എസ്, -എൻസിസി വളണ്ടിയർമാർ, ആരോഗ്യ പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ,  അങ്കണവാടി ജീവനക്കാർ, പൊതുപ്രവർത്തകർ തുടങ്ങി  750 ൽ പരം സന്നദ്ധ പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. പഞ്ചായത്ത് പ്രസിഡന്റ്‌ എം എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌  സജിത പ്രദീപ്, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്മാരായ കെ എ അയൂബ്, പി എനൗഷാദ് , സി സി ജയ, സെക്രട്ടറി രഹന പി ആനന്ദ്, വാർഡ് അംഗം കെ ആർ രാജേഷ്, സെറീന സഗീർ, ആമിന അൻവർ, എൻ എം ശ്യാംലി, എൻസിസി ക്യാപ്റ്റൻ ബിന്ദിൽ, എൽഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഇ ആർ രേഖ, ഡോ.ബഷീർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News