വൈദ്യുത മേഖലയെ ലോകോത്തരമാക്കും: കെ കൃഷ്ണൻകുട്ടി

കേരള ഇലക്‍ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ 
മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കേരളത്തിൽ വൈദ്യുത മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് സംസ്ഥാന വൈദ്യൂതി മന്ത്രി കെ കൃഷ്ണൻകുട്ടി. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെഎസ്ഇബി സംരക്ഷിക്കേണ്ട കേരള മാതൃക എന്ന വിഷയത്തിൽ  സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  സേവനം വിരൽതുമ്പിൽ എന്ന ലക്ഷ്യവുമായി സർക്കാർ പുതിയ ഊർജ നയത്തിന് തുടക്കമിടും. ഊർജ നയം രൂപികരിക്കാൻ ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപികരിച്ചു. 100 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജല വൈദ്യതി പദ്ധതികൾ അടുത്ത മാസം പൂർത്തിയാകും. വനാന്തരത്തിലെ 29 നഗറുകളിലെ എല്ലാ ആദിവാസി കേന്ദ്രങ്ങളിലും വീടുകളിലും വൈദ്യൂതി എത്തിക്കുന്നതിനുള്ള നടപടി പുരോഗമിയ്ക്കുകയാണ്. സംസ്ഥാനത്തിന്റെ വടക്കേയറ്റത്ത് നിന്നും തെക്കേയറ്റം വരെയുള്ള 400 കെവി പവർ ഹൈവേ നിർമാണം അന്തിമ ഘട്ടത്തിലാണ്‌. കെഎസ്ഇബി ഓഫീസ് തകർക്കുകയും ജീവനക്കാരെ ആക്രമിയ്ക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിയ്ക്കുമെന്നും മന്ത്രി പറഞ്ഞു.  കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം പി ഗോപകുമാർ മോഡറേറ്ററായി. പി പി ചിത്തരഞ്‌ജൻ എംഎൽഎ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, കെ ആർ മോഹൻദാസ്, കവിതാ രാജൻ, പി ആർ മോഹനൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. Read on deshabhimani.com

Related News