പോരിന്‌ 19 ചുണ്ടൻ, 54 ചെറുവള്ളം



ആലപ്പുഴ നെഹ്‌റുട്രോഫി വള്ളംകളിയിൽ മത്സരവള്ളങ്ങളുടെ രജിസ്‌ട്രേഷൻ ശനിയാഴ്ച പൂർത്തിയായി. 73 വള്ളം രജിസ്‌റ്റർചെയ്‌തു. 19 ചുണ്ടൻവള്ളങ്ങളും 54 ചെറുവള്ളങ്ങളും രജിസ്‌റ്റർ ചെയ്‌തു.    ആലപ്പുഴ ടൗൺ ബോട്ട്‌ ക്ലബ്‌–- പായിപ്പാടൻ, സൗത്ത്‌ പറവൂർ ബോട്ട്‌ ക്ലബ്‌–-ആലപ്പാടൻ, ചെറുതന ബോട്ട്‌ ക്ലബ്‌–- ചെറുതന പുത്തൻ ചുണ്ടൻ, ജവഹർ ബോട്ട്‌ ക്ലബ്‌–- ജവഹർ തായങ്കരി, പള്ളാത്തുരുത്തി ബോട്ട്‌ ക്ലബ്‌–- കാരിച്ചാൽ, യുബിസി കൈനകരി–-തലവടി ചുണ്ടൻ, കുമരകം ടൗൺ ബോട്ട്‌ ക്ലബ്‌–- നടുഭാഗം, പുന്നമട ബോട്ട്‌ ക്ലബ്‌–- ചമ്പക്കുളം, ചങ്ങനാശേരി ബോട്ട്‌ ക്ലബ്‌–- ആയാപറമ്പ്‌ വലിയ ദിവാൻജി, പായിപ്പാട്‌ ബോട്ട്‌ ക്ലബ്‌–- പായിപ്പാടൻ 2, നിരണം ബോട്ട്‌ ക്ലബ്‌–- നിരണം ചുണ്ടൻ, കാരിച്ചാൽ ടൗൺ ബോട്ട്‌ ക്ലബ്‌–- കരുവാറ്റ ചുണ്ടൻ, കെബിസി ആൻഡ് എസ്‌എഫ്‌ബിസി–- മേൽപ്പാടം ചുണ്ടൻ, സെന്റ്‌ ജോസഫ്‌ ബോട്ട്‌ ക്ലബ്‌–-സെന്റ്‌ ജോർജ്‌ ചുണ്ടൻ, വിബിസി കൈനകരി–- വീയപുരം,  സെന്റ്‌ പയസ്‌ ടെൻത്‌ ബോട്ട്‌ ക്ലബ്‌ –-സെന്റ്‌ പയസ്‌ ടെൻത്‌, ജീസസ്‌ ബോട്ട്‌ ക്ലബ്‌–- ആനാരി, മങ്കൊമ്പ്‌ തെക്കേക്കര ബോട്ട്‌ ക്ലബ്‌–- ആയാപറമ്പ്‌ പാണ്ടി, എസ്‌ എച്ച്‌ ബോട്ട്‌ ക്ലബ്‌ –-ശ്രീവിനായകൻ  എന്നിവയാണ്‌ രജിസ്‌റ്റർ ചെയ്‌ത ക്ലബുകളും ചുണ്ടൻ വള്ളങ്ങളും.    ഇരുട്ടുകുത്തി എ വിഭാഗത്തിൽ നാലും ബി വിഭാഗത്തിൽ 16 വള്ളങ്ങളും സി വിഭാഗത്തിൽ 14 വള്ളങ്ങളും രജിസ്റ്റർചെയ്‌തു. ചുരുളന്‍–- മൂന്ന്‌, വെപ്പ് എ–--ഏഴ്‌, വെപ്പ് ബി-–- നാല്‌, തെക്കനോടി തറ-–-മൂന്ന്‌, തെക്കനോടി കെട്ട്–-മൂന്ന്‌ എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. കഴിഞ്ഞ വർഷം 19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 വള്ളങ്ങളാണ്‌ നെഹ്‌റുട്രോഫിയിൽ മത്സരിച്ചത്‌.   Read on deshabhimani.com

Related News