കാണാതായ പെൺകുട്ടികളെ ഒരുമണിക്കൂറിനുള്ളിൽ 
കണ്ടെത്തി പൊലീസ്



 കുന്നിക്കോട്   കാണാതായ പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെൺകുട്ടികളെ പരാതികിട്ടി ഒരുമണിക്കൂറിനുള്ളിൽ കണ്ടെത്തി കുന്നിക്കോട് പൊലീസ്. തലവൂർ രണ്ടാലുംമൂട് സ്വദേശിയുടെ മക്കളെയാണ് വെള്ളി പകൽ മൂന്നിന് കാണാതായത്. വൈകിട്ട് ആറോടെ അച്ഛൻ പൊലീസിൽ പരാതി നൽകി. അന്വേഷണം നടത്തിയ പൊലീസ് ബന്ധുവീട്ടിലേക്കുള്ള യാത്രാമദ്ധ്യേ അടൂരിൽനിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു.  കുന്നിക്കോട് എസ്എച്ച്ഒ കെ ജി ഗോപകുമാർ, എസ്ഐ വി ഗംഗാപ്രസാദ്, സന്തോഷ്കുമാർ, വി ആർ വിജേഷ് എന്നിവരടങ്ങിയ സംഘമാണ് കുട്ടികളെ കണ്ടെത്തിയത്. Read on deshabhimani.com

Related News