പലസ്തീൻ ജനതയ്ക്ക് സിപിഐ എമ്മിന്റെ ഐക്യദാർഢ്യം
കോട്ടയം പലസ്‌തീനിൽ സമാധാനം ഉറപ്പുവരുത്തുക, യുഎൻ കരാർ നടപ്പാക്കുക എന്നീ ആവശ്യങ്ങളുയർത്തി സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏരിയതല ബഹുജന കൂട്ടായ്‌മ തുടരുന്നു. വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചിടത്ത് കൂട്ടായ്മ സംഘടിപ്പിച്ചു. ഏറ്റുമാനൂർ ഏരിയയിൽ നീലിമംഗലത്ത് മുതിർന്ന നേതാവ് വൈക്കം വിശ്വനും ചങ്ങനാശേരി മുനിസിപ്പൽ ജങ്‌ഷനിൽ ജില്ലാ സെക്രട്ടറി എ വി റസലും ഉദ്‌ഘാടനം ചെയ്‌തു. കോട്ടയം പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്തിന് സമീപം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാറും പുതുപ്പള്ളി ഏരിയയിലെ ഞാലിയാംകുഴിയിൽ ജില്ലാ കമ്മിറ്റിയംഗം അഡ്വ. വി ജയപ്രകാശും അയർക്കുന്നം ഏരിയയിലെ മണർകാട്ട് ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. റെജി സഖറിയയും കൂട്ടായ്മ ഉദ്‌ഘാടനം ചെയ്‌തു ഇന്ന് മൂന്നിടത്ത് ശനിയാഴ്‌ച വാഴൂർ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി ഏരിയകളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ജില്ലാ സെക്രട്ടറി എ വി റസലും വാഴൂരിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എം രാധാകൃഷ്‌ണനും കടുത്തുരുത്തി ആപ്പാഞ്ചിറയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഹരികുമാറും ഉദ്‌ഘാടനം ചെയ്യും. 23ന് പാലാ, പൂഞ്ഞാർ ഏരിയകളിലും ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും Read on deshabhimani.com