ഫ്ളയിങ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് സമുച്ചയം തുറന്നു
കാസർകോട് സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി നബാർഡ് പദ്ധതിയിൽ നിർമിച്ച കാസർകോട് ഫ്ളയിങ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് സമുച്ചയം വനശ്രീ കോംപ്ലക്സിൽ മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നത്തിന് പ്രത്യേക പരിഗണന നൽകിവരുന്നതായി മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ദീർഘ - ഹ്രസ്വകാല പദ്ധതി നടപ്പാക്കി വരികയാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെ 22 കിലോമീറ്റർ സോളാർ തൂക്ക് വേലി സ്ഥാപിക്കുകയും ആനകളെ നിരീക്ഷിക്കാൻ പുലിപ്പറമ്പിൽ എഐ കാമറ സ്ഥാപിക്കുകയുംചെയ്തു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ 32 കിലോമീറ്റർ സോളാർ തൂക്ക് വേലി നിർമാണം പുരോഗമിക്കുകയാണ്. മന്ത്രി പറഞ്ഞു. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി. കെഇഎൽ കൊച്ചി മാനേജിങ് ഡയറക്ടർ കേണൽ ഷാജി എം വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എ സൈമ, കെ എസ് ഷാരോൺവാസ്, പി വി കുഞ്ഞമ്പു, ബിജു ഉണ്ണിത്താൻ, കരീം ചന്തേര, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സി എം എ ജലീൽ, അഹമ്മദലി കുമ്പള, സിദിഖ് കൊടിയമ്മ, വി കെ രമേശൻ, ടി സോളമൻ, തോമസ് ജോർജ്, സി വി വിനോദ് കുമാർ, കെ ഗിരീഷ്, കെ ഇ ബിജുമോൻ, കെ എൻ രമേശൻ എന്നിവർ സംസാരിച്ചു. കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷറഫ് സ്വാഗതവും വി രതീശൻ നന്ദിയും പറഞ്ഞു. Read on deshabhimani.com