എഴുത്തുകാരനൊപ്പം വായനക്കാർ ‘കാട്ടൂർ കടവ് ’‌ അഥവാ പോരാളികളുടെ സ്‌മാരകം

‘എഴുത്തുകാരനൊപ്പം’ സംവാദംത്തിൽ അശോകൻ ചരുവിൽ സംസാരിക്കുന്നു


കണ്ണൂർ നിലപാടുതറയിൽ ഉറച്ചുനിന്ന്‌  സാമൂഹ്യപുരോഗതിയിലേക്ക്‌ എഴുത്തുവഴി തെളിയിച്ച എഴുത്തുകാരന്റെ നോവൽ ‘കാട്ടൂർ കടവ്‌ ’ നിറയുകയായിരുന്നു പുരോഗമന കലാസാഹിത്യ സംഘം ജില്ലാകമ്മിറ്റി  സംഘടിപ്പിച്ച   നോവൽ സംവാദത്തിൽ. വയലാർ അവാർഡ്   നേടിയ അശോകൻ ചരുവിലിന്റെ നോവലിനെക്കുറിച്ചായിരുന്നു  ജവഹർ ലൈബ്രറിയിലെ  ‘എഴുത്തുകാരനൊപ്പം’ സംവാദം.   സമൂഹ മാധ്യമങ്ങൾക്ക്  ദോഷവശങ്ങൾ ഉണ്ടെങ്കിലും മനുഷ്യന്റെ ഉള്ള് വെളിവാക്കുന്ന ഒന്നാണതെന്ന്   അശോകൻ ചരുവിൽ പറഞ്ഞു. ഇതിൽ ഇടപെടുന്ന ആളുകളുടെ മനോഭാവം രൂക്ഷമായിട്ടുണ്ട്. മനുഷ്യവിരുദ്ധവും വർഗീയവുമായ നിലപാടുകൾ കേരളീയർ നടത്താറില്ല. പൊതുവേദികളിൽ ഒരു രാഷ്ട്രീയ കക്ഷിയുടെയും പ്രതിനിധികൾ വർഗീയമായി സംസാരിക്കാറില്ല. എന്നാൽ ഇത്രമാത്രം സാമൂഹ്യ പരിവർത്തനങ്ങൾ നടന്നിട്ടുള്ള കേരളത്തിൽ സമൂഹമാധ്യമത്തിൽ  ഈ  പ്രവണത അഴിഞ്ഞാടുകയാണെന്നും ചരുവിൽ പറഞ്ഞു.  നിരൂപകൻ കെ വി സജയ് ഉദ്ഘാടനംചെയ്തു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി  എം കെ മനോഹരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി, ഇ എം അഷ്റഫ്, പൊന്ന്യം ചന്ദ്രൻ, കെ കെ ലതിക , കെ വി പ്രശാന്ത്കുമാർ, പള്ളിയറ ശ്രീധരൻ, ടി എം ദിനേശൻ, വിജയൻ മാച്ചേരി, വർഗീസ് കളത്തിൽ,  ഇ ഡി ബീന,  വി കെ റീന, മീര കൊയ്യോട്, പ്രിയ വർഗീസ്, ജിഷ ചാലിൽ, ബാബുരാജ്, സുകുമാരൻ കുഞ്ഞിമംഗലം, രാജീവൻ,കെ പി കൃഷ്ണൻ  എന്നിവർ  സംസാരിച്ചു. Read on deshabhimani.com

Related News