സി എച്ച്‌ സ്‌മരണ 
പുതുക്കി നാട്‌

സി എച്ച് കണാരൻ ദിനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി​ ​ഗോവിന്ദൻ എകെജി സെന്ററിന് മുമ്പിൽ പതാക ഉയർത്തുന്നു


കണ്ണൂർ/ തിരുവനന്തപുരം സിപിഐ എമ്മിന്റെ സമുന്നത നേതാവും ആദ്യ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി എച്ച് കണാരന് സ്മരണാഞ്ജലി. പ്രഭാതഭേരികളും അനുസ്മരണയോഗങ്ങളും  നടത്തി നാടെങ്ങും  സ്മരണ പുതുക്കി. ജന്മനാടായ പുന്നോലിലും കതിരൂർ പുല്യോട്ടെ സി എച്ച് പ്രതിമയിലും പുഷ്പാർച്ചന നടന്നു. തലശേരിയിൽ  അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കാരായി രാജൻ അധ്യക്ഷനായി.  തലശേരി കോട്ട കേന്ദ്രീകരിച്ച് വളന്റിയർ മാർച്ചും ബഹുജന പ്രകടനവുമുണ്ടായി. പുന്നോലിൽ അനുസ്മരണയോഗം  ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.  സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പതാക ഉയർത്തി.  തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ്‌മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ സി വിക്രമനും തിരുവനന്തപുരം ദേശാഭിമാനിയിൽ മാനേജർ ഐ സെയ്‌ഫും പതാക ഉയർത്തി. Read on deshabhimani.com

Related News