സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഹാട്രിക് നേട്ടവുമായി ടീം ദുർഗ

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ സ്കൂളുകളിൽ ഓവറോൾ കീരിടം നേടിയ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ടീമിനെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാതയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു


 കാഞ്ഞങ്ങാട് ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ജില്ലയ്ക്ക് അഭിമാനമായി  തുടർച്ചയായ മൂന്നാം തവണയും  സ്കൂളുകളിൽ ഓവറോൾ കിരീടവുമായി  കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ. 14 ജില്ലകളിൽ നിന്നായി 5000 ത്തോളം വിദ്യാർഥികൾ   മാറ്റുരച്ച മത്സരത്തിൽ 140 പോയിന്റ് നേടിയാണ് ദുർഗ  ചാമ്പ്യന്മാരായത്.  24 പേരാണ്‌ മേളയിൽ പങ്കെടുത്തത്. ടി പി സ്വപ്ന,  കൃഷ്ണപ്രസാദ്, എം ശരണ്യ, പി കെ ദിവ്യ, പി ബിന്ദു തുടങ്ങിയ അധ്യാപകരുടെ മേൽനോട്ടത്തിൽ  പ്രിൻസിപ്പൽ, പ്രധാനാധ്യാപകൻ, മാനേജ്മെന്റ്‌,  സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ കൂട്ടായപ്രവർത്തനത്തിന്റെ  ഭാഗമായാണ്   മൂന്നാം തവണയും മികച്ച വിജയം നേടാൻ കഴിഞ്ഞത്. സമാപന യോഗത്തിൽ   മന്ത്രി സജി ചെറിയാനിൽ നിന്നും സ്‌കൂൾ ടീം  ട്രോഫി ഏറ്റുവാങ്ങി.  ടീമിന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത  പൂച്ചെണ്ടുകൾ നൽകി സ്വീകരണ പരിപാടി ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. എൻ വേണുനാഥൻ അധ്യക്ഷനായി.    Read on deshabhimani.com

Related News